കോട്ടയം ജില്ലയിൽ റബർ തോട്ടങ്ങളുടെ ജിയോ മാപ്പിങ് ആരംഭിച്ചു

Estimated read time 0 min read
Share :
റബർബോർഡിന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ റബർ തോട്ടങ്ങളുടെ ജിയോ മാപ്പിങ് ആരംഭിച്ചു.  റബറിന്റെയും റബർ ഉൽപന്നങ്ങളുടെയും കയറ്റുമതി യുമായി ബന്ധപ്പെട്ട് ട്രേസബിലിറ്റി സിസ്റ്റം വികസിപ്പിച്ചെടുക്കുന്നതിനും ഇയുഡിആർ (യൂറോപ്യൻ യൂണിയൻ ഡീഫോറസ്റ്റേഷൻ റെഗുലേഷൻസ് )ചട്ടങ്ങൾ പാലിച്ച് റബറിന്റെയും റബർ ഉൽപ്പന്നങ്ങളുടെയും  കയറ്റുമതി ഉറപ്പാക്കുന്നതിനുമാണ്  ജിയോ മാപ്പിങ് നടത്തുന്നത്.  ഇന്ത്യയിലെ പ്രകൃതിദത്ത റബറും റബർ ഉൽപന്നങ്ങ ളും യൂറോപ്യൻ യൂണിയന്റെ വനനശീകരണ നിയന്ത്രണ ചട്ടങ്ങൾക്ക് വിധേയമായ ഉൽപന്നങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിൽ ഉൽപാദിപ്പുന്ന റബർ ഇ.യു.ഡി.ആർ ചട്ടങ്ങൾ പാലിക്കുന്ന പ്രകൃതിദത്ത റബറാണെന്നും ഇവ കൃഷി ചെയ്തിരിക്കുന്നത് വനം വെട്ടിയ പ്രദേശത്തല്ലെന്നും സാക്ഷ്യപ്പെടുത്തുന്നതിനു വേണ്ടിയുമാണ് മാപ്പിങ് നടത്തുന്നത്. അതിനാൽ തോട്ടങ്ങളുടെ ജിയോ ലൊക്കേഷനുകൾ ഉൾപ്പെടെ വിതരണ ശൃംഖലയുമായി ബന്ധ പ്പെട്ട വിവരങ്ങൾ ശേഖരിക്കുകയാണ് ചെയ്യുന്നത്.  ആദ്യ ഘട്ടത്തിൽ കോട്ടയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നി 10 ജില്ലകളിലും തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലും, കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലുമായാണ് ജിയോ മാപ്പിങ് ആരംഭിച്ചത്. ജൂലൈ മാസം അ വസാനത്തോടെ 50000 ഹെക്ടർ തോട്ടങ്ങളുടെ മാപ്പിങ് പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.
ജിയോ മാപ്പിങ്ങിനായി ഹൈദ്രാബാദ് കേന്ദ്രമായുള്ള ട്രയമ്പു ടെക് സൊല്യൂഷൻസ് എന്ന സ്വകാര്യ കമ്പിനിയെ ആണ് റബർ ബോർഡ് നിയോഗിച്ചിട്ടുള്ളത്. ഭൂമിയു ടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബർത്തോട്ടങ്ങളുടെ അതിരുകൾ തുടങ്ങിയ വിശദാംശങ്ങൾ ശേഖരിച്ചാണ് മാപ്പിങ് നടത്തുന്നത്. ശേഖരിക്കുന്ന വിവരങ്ങൾ  റബ ർ ബോർഡിന്റെ ഡേറ്റ ബേസിൽ രഹസ്യമായി സൂക്ഷിക്കും.  ഇയുഡിആർ ചട്ടങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവയ്ക്കുന്നതിനായി തോട്ടമുടമകൾക്കും, റബർ ഡീലർമാർക്കും, സംസ്കർത്താക്കൾക്കും വ്യവസായികൾക്കും വേണ്ടി അവബോധന ക്ലാസ്സുകളും നടത്തും.
Share :

You May Also Like

More From Author

+ There are no comments

Add yours