കെഎസ്ആർടിസി എൻക്വയറി ഓഫീസ് നിർത്തലാക്കിയത് പ്രതിഷേധാർഹo; എഐവൈഎഫ്

Estimated read time 0 min read
Share :
പൊൻകുന്നം ടൗണിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സ്ഥിതി ചെയ്തിരുന്ന കെഎസ്ആർടിസി എൻക്വയറി ഓഫീസ് നിർത്തലാക്കിയത് പ്രതിഷേധാർഹമാണ് എഐ വൈഎഫ്  കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി.  ദിവസവും ആയിരക്കണക്കിന് ജനങ്ങൾ യാത്ര പോകുന്നതിനായി എത്തിച്ചേരുന്ന പൊൻകുന്നം പ്രൈവറ്റ് ബസ്റ്റാൻഡിൽ സ്ഥിതി ചെയ്തിരുന്ന കെഎസ്ആർടിസി എൻക്വയറി ഓഫീസ് ഒരറിയിപ്പും കൂടാതെ നിർത്തലാക്കിയത്.
ദീർഘദൂര യാത്രക്കാർക്ക് കെഎസ്ആർടിസി ബസിന്റെ സമയവും ബസിന്റെ റൂട്ടുകളും അറിയാൻ സഹായകരമായിരുന്ന എൻക്വയറി ഓഫീസ് ആയിരുന്നു.  കെ എസ്ആർടിസി എൻക്വയറി ഓഫീസ് നിർത്തലാക്കിയത് പ്രൈവറ്റ് ബസ് മുതലാളിമാരെ സംരക്ഷിക്കാൻ ആണോ എന്ന് സംശയം നിലനിൽക്കുന്നു.  അടിയന്ത രമായി എൻക്വയറി ഓഫീസ് പുനസ്ഥാപിച്ച പ്രവർത്തനം തുടങ്ങണമെന്നും  ഇതുമായി ബന്ധപ്പെട് എംഎൽഎക്കും, വകുപ്പ് മേധാവിക്കും നിവേദനം നൽകുമെ ന്നും എഐ വൈഎഫ്  കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി സെക്രട്ടറി. ഫസൽ മാടത്താനിൽ, പ്രസിഡണ്ട് അഖിൽ ആർ നായർ എന്നിവർ അറിയിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours