നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടേയും നേതാവായിരുന്നു ഇ കെ നായനാരെന്ന്; കെ.ജെ തോമസ്

Estimated read time 0 min read
Share :
നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടേയും നേതാവായിരുന്നു മുൻ മുഖ്യമന്ത്രി ഇ കെ നായനാരെന്ന് ദേശാഭിമാനി ജനറൽ മാനേജർ കെ.ജെ തോമസ്. സിപിഐ എം കാ ഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി മുണ്ടക്കയം നായനാർ ഭവനിൽ സംഘടിപ്പിച്ച ഇ കെ നായനാർ അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ.ജെ തോമസ്. പാവപ്പെട്ടവരുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയ നായനാരെ നാടിനൊരിക്കലും മറക്കാനാ കില്ലെന്നും  കെ ജെ തോമസ് കൂട്ടിച്ചേർത്തു. സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി ഷമീം അഹമ്മദ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം തങ്കമ്മ ജോർ ജുകുട്ടി, സി.വി അനിൽകുമാർ, റജീനാ റഫീഖ് എന്നിവർ സംസാരിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours