സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ്  ജില്ലാ പ്രഖ്യാപന സമ്മേളനം

Estimated read time 0 min read
Share :
കാഞ്ഞിരപ്പള്ളി: സംഘ്പരിവാറിൻ്റെ ഉന്മാദ ദേശീയതയും ഉന്മാദ വംശീയതയും അതിൻ്റെ എല്ലാ സീമകളും ലംഘിച്ച്മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും രാജ്യ ത്തെ മുസ്‌ലിം ജനങ്ങൾ തികഞ്ഞ അരക്ഷിതത്വ ബോധം അനുഭവിക്കുന്നവരാണെന്നും സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് മുല്ലശ്ശേരി.വംശീയ തയെ ചെറുക്കുക, നീതിയുടെ യൗവനമാവുക, എന്ന മുദ്രാവാക്യവുമായി സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് സംഘടിപ്പിക്കുന്ന ക്യാമ്പയിൻ്റെ ജില്ലാ പ്രഖ്യാപന സമ്മേ ളനം കാഞ്ഞിരപ്പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് അർഷദ് .പി .അഷറഫ് അധ്യക്ഷത വഹിച്ചു. ഹുദാ മസ്ജിദ് ചീഫ് ഇമാം അസ്‌ലം കാഞ്ഞിരപ്പള്ളി മുഖ്യാ പ്രഭാഷണം നട ത്തി. ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡൻ്റ് ഇബ്രാഹീം.പി.എ, സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡൻ്റ യാസിർ ഈരാറ്റുപേട്ട, ജില്ലാ സെക്രട്ടറി റാസിക് കാഞ്ഞിരപ്പള്ളി എന്നിവർ സംസാരിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours