ലഹരി അവബോധന ക്ലാസും ലഹരിവിരുദ്ധ പ്രതിജ്ഞയും എരുമേലി സെന്റ്‌ തോമസ്‌ പള്ളിയിൽ

Estimated read time 0 min read
Share :

പെരുവന്താനം സെന്റ്‌ ആന്റണീസ് കോളേജിന്റെ ആഭിമുഖ്യത്തിൽ എരുമേലി സെന്റ്‌ തോമസ്‌ അസംപ്ഷൻ ഫൊറോന പള്ളിയിലെ വിദ്യാർത്ഥികൾക്കായി ജീവിതമാണ് ലഹരി, ലഹരി ആപത്താണ് നാടിനും വീടിനും എന്ന ടാഗ് ലൈനിൽ ലഹരി വിരുദ്ധ അവബോധന ക്ലാസും, പ്രതിജ്ഞയും, കരിയർ ഓറിയന്റേഷൻ പ്രോഗ്രാമും സംഘടിപ്പിച്ചു. പ്രോഗ്രാം എരുമേലി അസംപ്ഷൻ പള്ളി വികാരി റവ. ഫാ. വര്‍ഗീസ്‌ പുതുപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. തുടർന്ന് ജീവിതമാണ് ലഹരി എ ന്ന വിഷയത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. ആന്റണി ജോസഫ്‌ കല്ലമ്പള്ളിയും, ലഹരി വിരുദ്ധ ക്ലാസുകൾ ആവണി സജീവും, വ്യക്തിത്വ വികസനം എന്ന വിഷയത്തി ല്‍ ജിനു തോമസും ക്ലാസ്സുകൾ നയിച്ചു.

ജോസ് ആന്റണി, ബിബിന്‍ പയസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നൽകി. തുടർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ ജിനു തോമസ്‌ ചൊല്ലിക്കൊടുത്തു. കാഞ്ഞിരപ്പ ള്ളി രൂപതയിലെ 48 സൺഡേ സ്കൂളുകള്‍ പൂർത്തിയാക്കാനായെന്ന് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ്‌ കല്ലമ്പള്ളിയും, ചെയര്‍മാന്‍ ബെന്നി തോമസും, സെക്രട്ട റി റ്റിജോമോന്‍ ജേക്കബും കണ്‍വീനര്‍മാരായ ജോസ് ആന്റണിയും, ജിനു തോമസും വ്യക്തമാക്കി. നാളെ മുതൽ പാലാ, ചങ്ങനാശ്ശേരി രൂപതകളില്‍ ക്ലാസുകൾ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Share :

You May Also Like

More From Author

+ There are no comments

Add yours