മുക്ക്പണ്ടം പണയം വച്ച പ്രതികള്‍ അറസ്റ്റില്‍

Estimated read time 0 min read
Share :

പള്ളിയ്ക്കത്തോട്ടില്‍ പ്രവര്‍ത്തിയ്ക്കുന്ന നരിപ്പാര ഫിനാന്‍സില്‍ മുക്ക്പണ്ടം പണയം വച്ച വാഴൂര്‍ പാണ്ടിമാക്കല്‍ വിജയന്‍ എന്നു വിളിയ്ക്കുന്ന പുരുഷോത്തമന്‍, എറണാകുളം കുറുപ്പന്‍പടിയിൽ ചിറങ്ങര വീട്ടിൽ ജിജി മാത്യു, തൊടുപുഴ മുതലക്കോടം കുഴിയ്ക്കത്തോട്ടിവീട്ടിൽ സുബൈര്‍, കൊഴുവന്‍കുളം മുണ്ടാപ്ലാക്കല്‍ മഞ്ജു എന്നിവരെ പള്ളിയ്ക്കത്തോടു പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ പതിനാലു ദിവസ ത്തെയ്യ്ക്ക് റിമാണ്ട് ചെയ്തു.

തൊടുപുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന ജനാധിപത്യ അവകാശ സംരക്ഷണ സമിതി എന്ന സംഘടനയുടെ പേരില്‍ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്‌ ആ യ മൂന്നാം പ്രതി സുബൈറും കോട്ടയം ജില്ലാ സെക്രട്ടറി പാണ്ടിമാക്കല്‍ വിജയനും, സമിതിയുടെ സംസ്ഥാന കോര്‍ഡിനേറ്റര്‍ ജിജി മാത്യുവും ചേര്‍ന്ന് മുക്ക്പണ്ടം സംഘടിപ്പിച്ച് നാലാം പ്രതി മഞ്ജുവിന്റെ കൈവശം കൊടുത്തയച്ച് പരാതിക്കാരിയായ മേരി മാത്യുവിന്റെ പക്കല്‍ എത്തിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു. പ്രതി കള്‍ പല സംഘടനകളുടെയും പേരില്‍ സമാന രീതിയിലുള്ള നിരവധി തട്ടിപ്പുകള്‍ നടുത്തുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതിനെപറ്റി സമഗ്രമായി അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

ഒന്നാം പ്രതി വിജയന്‍റെ പേരില്‍ പാലാ, കോതമംഗലം, പള്ളിയ്ക്കത്തോട് പോലീസ് സ്റ്റേഷനുകളില്‍ കേസ്സുകള്‍ നിലവിലുണ്ട്, രണ്ടാം പ്രതി ജിജിയുടെ പേരില്‍ എട ത്തല , പെരുമ്പാവൂര്‍, തടിയിട്ടപറമ്പ്, തൃക്കാക്കര എന്നിവടങ്ങളിലും, മൂന്നാം പ്രതി സുബൈറിന്റെ പേരില്‍ കളമശ്ശേരി,തൊടുപുഴ, മൂവാറ്റുപുഴ,തൃക്കാക്കര, കോത മംഗലം, പുത്തന്‍കുരിശ് എന്നീ പോലീസ് സ്റ്റേഷനുകളിലും കേസ്സുകള്‍ നിലവിലുണ്ട്.

പ്രതികളെ കാഞ്ഞിരപ്പള്ളി ഡിവൈഎസ്സ്പി അനില്‍കുമാറിന്‍റെ നിര്‍ദ്ദേശ പ്രകാരം പള്ളിയ്ക്കത്തോട് എസ്.എച്.ഓ കെ.പി തോംസണ്‍, എസ്.ഐ മാരായ ഷാജി, റെയ്നോള്‍ഡ്സ് , എ.എസ്.ഐമാരായ റെജി, ലക്ഷ്മി, സിപിഒമാരായ ഷമീര്‍, രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് തൊടുപുഴ മൂവാറ്റുപുഴ ഭാഗങ്ങളില്‍ നിന്നും പിടികൂടുകയായി രുന്നു.

Share :

You May Also Like

More From Author

+ There are no comments

Add yours