ഒന്നുമില്ലാത്ത അവസ്ഥയില്‍ നിന്ന് തുടക്കം, ജീവിതം കെട്ടിപ്പടുക്കാന്‍ പല ജോലികളും ചെയ്തു. ഇന്ന് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിഞ്ഞത് സാറയുടെ കഠിനാധ്വാ നത്തിന്റെ കഥ കൂടിയാണ്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും സ്വന്തമായി സാറ ആര്‍ട്ടിസ്ട്രി എന്ന പേരില്‍ വീടിന്റെ മുകള്‍ നിലയില്‍ ഒരുക്കിയ മേക്കപ്പ് സ്റ്റുഡി യോയുടെ ഉടമ കൂടിയാണ് സാറ. കാഞ്ഞിരപ്പള്ളി പൊടിമറ്റം ഗസല്‍ വീട്ടില്‍ സെറീന ഹാരീസ് ‘ സാറ’ ബ്രാന്‍ഡില്‍ അറിയപ്പെടാന്‍ തുടങ്ങിയത് താന്‍ തുടങ്ങി വെ ച്ച സംരംഭങ്ങളിലൂടെയാണ്.

വയോജനങ്ങള്‍ക്കായി സാറ ട്രാന്‍ക്വില്‍ എന്ന പുതിയ സംരംഭത്തിന് കൂടി സാറ തുടക്കമിട്ടു കഴിഞ്ഞു. 2017 വരെ വീട്ടമ്മ മാത്രമായിരുന്ന സാറയുടെ ജീവിതം മാറി മറിയുന്നത് ഭര്‍ത്താവ് ഹാരിസ് അഹമ്മദിന്റെ മരണത്തോടെയായിരുന്നു. വിദേശത്ത് ജോലിയായിരുന്ന ഹാരീസ് ഹൃദായാഘാധത്തെ തുടര്‍ന്നാണ് മരിച്ചത്. വലി യ സാമ്പത്തീക ഭദ്രതയൊന്നുമില്ലായിരുന്ന സ്ഥിതിയില്‍ നിന്ന് രണ്ട് കുട്ടികളടങ്ങുന്ന കുടുംബത്തിന്റെ ചുമതല സാറയുടെ ചുമലിലായി. അതോടെ അടുക്കളക്കാ ര്യം മാത്രം നോക്കിയിരുന്ന സാറാ ധൈര്യപൂര്‍വ്വം മുന്നിട്ടിറങ്ങി. ആദ്യം ഗള്‍ഫിലെ കമ്പനിയില്‍ അകൗണ്ടന്റായി ജോലിക്ക് കയറി. മാസങ്ങള്‍ക്ക് ശേഷം തിരികെ പ്പോരേണ്ട സാഹചര്യമുണ്ടായി.
പിന്നീട് നാട്ടിലെത്തി വാഹന ഷോറുമില്‍ ജോലിക്ക് കയറി. ഇതിനിടെ കോഫി വെന്‍ഡിങ് മെഷീന്റെ ഡീലര്‍ഷിപ്പ് എടുത്ത് വിവിധ കടകളില്‍ എത്തിച്ച് നല്‍കി. കോവിഡ് കാലത്ത് കടകള്‍ അടച്ചിട്ടതോടെ കച്ചവടവും വരുമാനവും നിലച്ചു. കോവിഡ് കാലത്ത് സാറ മടിച്ചിരുന്നില്ല സാറ ക്ലൗഡ് കിച്ചണ്‍ എന്ന സംരഭം ആരംഭി ച്ച് ആവശ്യക്കാര്‍ക്ക് ദം ബിരിയാണി അടക്കമുള്ള ഭക്ഷണങ്ങള്‍ തയ്യാറാക്കി നല്‍കി. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും അഴിഞ്ഞതോടെ സാറയുടെ ഭക്ഷണ വിതരണത്തിനും പൂട്ടുവീണു. ഇതിനിടെ കോസ്‌മെറ്റോളജി പഠിച്ചിറങ്ങി സ്വന്തമായി ബ്യൂട്ടി പാര്‍ലര്‍ തുടങ്ങി സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായി വളരുകയായിരു ന്നു. ഓണ്‍ലൈന്‍ ബുട്ടിക്ക് വ്യാപാരം, ഇന്‍ഷ്വൂറന്‍സ് ഏജന്റ്, സെയില്‍സ് തുടങ്ങി വിവിധ ജോലികളും ചെയ്തു.
ഇതിനിടെ ചെറുതും വലുതുമായി നിരവധി പ്രതിസന്ധിഘട്ടങ്ങളും ജീവിതത്തിലുണ്ടായതായി സാറ പറയുന്നു. സ്വന്തമായി വീട് നിര്‍മിതിച്ചതിനൊപ്പം മക്കളുടെ പഠനം ഉള്‍പ്പടെയുള്ളവ നടത്താന്‍ കഴിഞ്ഞു. സ്വന്തം വീട് നിര്‍മിച്ചത് താന്‍ തന്നെ തയ്യാറാക്കിയ പ്ലാനിലാണെന്നും സാറ പറഞ്ഞു. വയോജനങ്ങളുടെ മാനസീക ഉ ല്ലാസത്തിനും ജീവിതത്തിലെ ഒറ്റപ്പെടലില്‍ നിന്നുള്ള മോചനത്തിനുമായി യാത്രകള്‍ സംഘടിപ്പിക്കുന്നതിനുള്ള പുതിയ സംരംഭം തുടങ്ങുന്നതിന്റെ പ്രവര്‍ത്തന ത്തിലാണ് സാറയിപ്പോള്‍. എന്‍ജിനീയറിങ് വിദ്യാര്‍ഥി സിയാന്‍, പ്ലസ് വണ്‍ വിദ്യാര്‍ഥി സമാന്‍ എന്നിവര്‍ മക്കളാണ്.

+ There are no comments
Add yours