സത്യസന്ധത കൈവിടാത്ത മനോജിന്റെ നന്മ മനസ്സിലൂടെ ആവണിക്കു തിരികെ ലഭിച്ചത് തന്റെ സ്വർണമാല

Estimated read time 0 min read
Share :
ഇല്ലായ്മയിലും സത്യസന്ധത കൈവിടാത്ത മനോജിന്റെ നന്മ മനസ്സിലൂടെ 5 വയസ്സുകാരി ആവണിക്കു തിരികെ ലഭിച്ചത് ഒരു പവൻ തൂക്കമുള്ള തന്റെ സ്വർണ മാല. പിച്ചകപ്പള്ളിമേട് കാർക്കാംതടത്തിൽ മനോജിന്റെ (43) ജോലി തെങ്ങു കയറ്റം. ഭാര്യയും 4 കുട്ടികളും ഉൾപ്പെടുന്ന 6അംഗ കുടുംബത്തിനു സ്വന്തമായി വീടി ല്ല. 2021 ലെ മണ്ണിടിച്ചിലിൽ മനോജിന്റെ വീട് പൂർണമായി തകർന്നു പോയി. നിലവിൽ ഒറ്റമുറി വാടക വീട്ടിലാണ് താമസം. കഴിഞ്ഞ ദിവസം മനോജ് ജോലി കഴി ഞ്ഞു വീട്ടിലേക്കു നടന്നു പോകുന്ന വഴിയാണ് ഫയർ സ്റ്റേഷനു സമീപത്തു ദേശീയപാതയോരത്തു കിടന്ന് സ്വർണമാല ലഭിച്ചത്. മനോജിന്റെ മനസ്സ് പതറിയില്ല. മാല കൊണ്ടുപോയി കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 10–ാം വാർഡംഗം സുനിൽ തേനംമാക്കലിനെ ഏൽപിച്ചു.
സമൂഹ മാധ്യമങ്ങളിലൂടെ മാല ലഭിച്ചതായും ഉടമസ്ഥർ അടയാള സഹിതം എത്തണമെന്നും അറിയിച്ചു. ഇതു കണ്ട ചിറക്കടവ് കണ്ടത്തിൽ ഉല്ലാസ് ഇതേ മാല അ ണിഞ്ഞ തന്റെ മകൾ 5 വയസ്സുകാരി ആവണിയുടെ ചിത്രവുമായി വാർഡംഗം സുനിലിനെ സമീപിച്ചു. യഥാർഥ ഉടമയെന്നു കണ്ടെത്തിയ സുനിൽ, മനോജിനെ യും കൂട്ടി മാല ഉല്ലാസിനു കൈമാറി. നഷ്ടപ്പെട്ട മാല ലഭിച്ചതിന്റെ സന്തോഷത്തിൽ ഉല്ലാസ് രണ്ടായിരം രൂപ മനോജിനു നൽകിയെങ്കിലും അതും വാങ്ങാൻ മനോജ് കൂട്ടാക്കിയില്ല.
ഉല്ലാസും ഭാര്യ വിദ്യയും മകൾ ആവണിയും ബൈക്കിൽ ശിവരാത്രി ദിവസം ക്ഷേത്ര ദർശനത്തിനായി ചോറ്റിയിലേക്ക് പോകുന്ന വഴിയാണ് ആവണി അണിഞ്ഞി രുന്ന ലോക്കറ്റ് ഉൾപ്പെടെയുള്ള സ്വർണമാല നഷ്ടപ്പെട്ടത്. പോകുന്ന വഴി ഫയർ സ്റ്റേഷന്റെ സമീപത്ത് ബൈക്ക് നിർത്തിയിരുന്നു. ഇവിടെയായിരിക്കാം മാല നഷ്ട പ്പെട്ടതെന്ന നിഗമനത്തിൽ തിരിച്ചെത്തി ഈ ഭാഗത്തു തിരച്ചിൽ നടത്തിയെങ്കിലും ലഭിക്കാതെ വന്നതോടെ പൊലീസിൽ പരാതിപ്പെട്ടു. പിന്നീടാണു മാല പഞ്ചായ ത്തംഗം സുനിൽ തേനംമാക്കലിന്റെ കൈവശം ലഭിച്ചതായി സമൂഹ മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞത്. തുടർന്നു സുനിലിനെ സമീപിക്കുകയായിരുന്നു.
Share :

You May Also Like

More From Author

+ There are no comments

Add yours