വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു പ്രവർത്തന രംഗത്തേക്ക് കടന്നു വന്ന ഷമീർ നിലവിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയാണ്. യുവജന ക്ഷേമ ബോർഡ് അംഗം, ജില്ലാ എംപ്ലോമന്റ് എക്സ്ചേഞ്ച് അംഗം, കാഞ്ഞിരപ്പള്ളി ജനറൽ ഹോസ്പിൽ വികസന സമിതി അംഗം, താലൂക് വികസനസമിതി അംഗം, തുടങ്ങി പൊതു പ്രവർത്തന രംഗത്ത് വിവിധ മേഖലകളിൽ പ്രവർത്തിച്ചു വന്ന എംകെ ഷമീർ, ആര്യാടാൻ ഷൗക്കത്തും ആന്റോ ജോസ ഫും പ്രസിഡന്റ് ആയിരുന്ന കഴിഞ്ഞ 7 വർഷക്കാലം കെപിസിസി സംസ്കാര സാഹിതിയുടെ കോട്ടയം ജില്ലാ ജനറൽ കൺവീനർ ആയി പ്രവർത്തിച്ചു. സി ആർ മഹേഷ് എംഎൽഎ സംസ്ഥാന പ്രസിഡന്റ് ആയതോടെയാണ് എംകെ ഷമീർ, സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപെട്ടത്.


+ There are no comments
Add yours