മുൻ എംഎൽഎ തോമസ് കല്ലംപള്ളിയുടെ 23ാം ചരമവാർഷികത്തോടനുബന്ധിച്ച് തോമസ് കല്ലംപള്ളി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കാഞ്ഞിരപ്പള്ളി താലൂക്കി ലെ മികച്ച പഞ്ചായത്ത് പ്രസിഡണ്ടിനുള്ള തോമസ് കല്ലംപള്ളി എക്സലൻസ് അവാർഡ് ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. ആർ. ശ്രീകുമാറിന്. പരമ്പരാഗ ത പദ്ധതികളിൽ നിന്നും വഴിമാറി കാലഘട്ടത്തിന്റെ അനിവാര്യതയ്ക്കനുസൃതമായ വേറിട്ട പദ്ധതികൾ ആസൂത്രണം ചെയ്ത് മറ്റ് പഞ്ചായത്തുകൾക്ക് ഉത്തമ മാതൃ കയാണ് ചിറക്കടവ് ഗ്രാമപഞ്ചായത്തെന്ന് ജൂറി കണ്ടെത്തി. ഭരണഘടനാ സാക്ഷരതാ യജ്ഞം, മാതൃകാ നിയമസഭ, കാതൽ പ്രാതൽ പ്രഭാതഭക്ഷണ പദ്ധതി, കായി ക പരിശീലനം എന്നിവ ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ ശ്രദ്ധേയമായ കർമ്മപദ്ധതി കളാണ്.

2020-25 കാലയളവിലെ പ്രവർത്തനമികവ് കണക്കിലെടുത്ത് മുണ്ടക്കയം ഗ്രാമപഞ്ചായത്തംഗം ബെന്നി ചേറ്റുകുഴിയെ താലൂക്കിലെ മാതൃകാ ഗ്രാമ പഞ്ചായത്തംഗ മായും കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തംഗം റാണി റ്റോമിയെ മാതൃകാ വനിതാ ഗ്രാമപഞ്ചായത്തയംഗമായും ജൂറി തെരഞ്ഞെടുത്തു. എലിക്കുളം ഗ്രാമ പഞ്ചായ ത്തംഗം മാത്യൂസ് പെരുമനങ്ങാട്ടും കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തംഗം ബിജു ചക്കാലയും മികച്ച ജനപ്രിയ ഗ്രാമപഞ്ചായത്തംഗങ്ങൾക്കുള്ള പുരസ്കാരത്തിനും അ ർഹരായി. മൂന്ന് ദശാബ്ദത്തിലേറെ അധ്യാപനരംഗത്തും പരിശീലനവേദികളിലും സജീവമായി സേവനം ചെയ്യുന്ന ഡോ. ആൻ്റണി കല്ലമ്പള്ളി മികച്ച വിദ്യാഭ്യാസ വി ചക്ഷണനുള്ള പുരസ്കാരത്തിനർഹനായി.

+ There are no comments
Add yours