യാത്രക്കാരിയിൽ നിന്ന് പേഴ്സ് കവരുന്നതിനിടെ നാടോടി സ്ത്രീകൾ കയ്യോടെ പോലീസിൻ്റെ പിടിയിലായി.കാഞ്ഞിരപള്ളി ആനക്കല്ലിൽ വച്ചാണ് രണ്ട് നാടോടി സ്ത്രീകളെ പോലീസ് പിടികൂടിയത്.
സേലം സ്വദേശികളായ കാളിയമ്മ (41)/സരസ്വതി (35) എന്നിവരെയാണ് പാലാ ഡി.വൈ.എസ.പിയുടെ സ്ക്വഡ് മോഷണത്തിനിടെ കയ്യോടെ പിടികൂടിയത്. ഈരാ റ്റുപേട്ടയിൽ നിന്ന് കാഞ്ഞിരപ്പള്ളിയിലേയ്ക്കുള്ള ബസിൽ കയറിയ നാടോടി സ്ത്രീകളെ സ്ക്വാഡിലെ പോലീസുദ്യോഗസ്ഥർ ഇതേ ബസിൽ തന്നെ പിന്തുടരുക യായിരുന്നു.
ഇതിനിടെ ആനക്കല്ലിൽ വച്ച് ബസിൽ നിന്നിറങ്ങിയ യാത്രക്കാരിയുടെ പേഴ്സ് നാടോടി സ്ത്രീകൾ കവരുന്നത് പോലീസ് സംഘത്തിൻ്റെ ശ്രദ്ധയിൽപ്പെട്ടു.തുടർന്ന് ഇ രുവരെയും കയ്യോടെ പിടികൂടുകയായിരുന്നു.ഇതിനിടെ മോഷ്ടിച്ച പേഴ്സ് ഉപേക്ഷിക്കാനുള്ള ശ്രമവും നാടോടി സ്ത്രീകൾ നടത്തി.തുടർന്ന് കാഞ്ഞിരപ്പള്ളി പോലീ സിനെ വിളിച്ചു വരുത്തി ഇവർക്ക് മോഷ്ടാക്കളെ കൈമാറി. മോഷണകുറ്റം ആദ്യം സമ്മതിക്കാതിരുന്ന നാടോടി സ്ത്രീകൾ സേലത്ത് നിന്ന് വസ്ത്രം വാങ്ങാനെ ത്തിയതാണന്നാണ് പോലീസിനോട് പറഞ്ഞത്.ഇവർ മറ്റെവിടെങ്കിലും സമാന രീതിയിൽ മോഷണം നടത്തിയിരുന്നോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.

+ There are no comments
Add yours