കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ് ജോസഫ്സ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകമറിയത്തി ന്റെയും തിരുനാളിന് ഇടവക വികാരി ഫാ. സജി പൂവത്തുകാട് കൊടിയേറ്റിയതോടെ തുടക്കമായി. തിരുനാള്‍ കണ്‍വീനര്‍ സണ്ണി പാമ്പാടിയില്‍, ഇടവക സ മിതി സെക്രട്ടറി ബെന്നി പാമ്പാടിയില്‍, സാമ്പത്തീക സമിതി സെക്രട്ടറി ജോര്‍ജ് അരീക്കാട്ടില്‍, തിരുനാള്‍ പബ്ലിസിറ്റി കണ്‍വീനര്‍ സിജോ ജോസഫ് മണ്ണൂപ്പറമ്പില്‍ എന്നി വര് സന്നിഹിതരായിരുന്നു.

എട്ടിന് രാവിലെ 6.30ന് കുര്‍ബാന, 4.30ന് നൊവേന, 5ന് കുര്‍ബാന ഫാ. ജോഷി പുതുപ്പറമ്പില്‍, പ്രസംഗം ഫാ. മാത്യു വട്ടമാക്കില്‍, 6.30ന് പൊടിമറ്റം സെന്റ് ജോസഫ്സ് കുരിശടിയിലേക്ക് പ്രദക്ഷിണം, പ്രസംഗം- ഫാ. തോമസ് കോഴിമല, പ്രദക്ഷിണം തിരികെ പള്ളിയില്‍ എത്തിയ ശേഷം ചെണ്ടമേളം, ബാന്‍ഡ്മേളം ഡിസ്പ്ലേ.
ഒന്‍പതിന് രാവിലെ 6.30ന് കുര്‍ബാന, ഉച്ചകഴിഞ്ഞ് രണ്ടിന് പൊടിമറ്റം കുരിശടിയില്‍ വിവിധ വാര്‍ഡുകളില്‍ നിന്നുള്ള കഴുന്ന് പ്രദക്ഷിണം സംഗമിച്ച് പള്ളിയിലേ ക്ക്, 3.30ന് നൊവേന, നാലിന് കുര്‍ബാന- കെ.സി.ബി.സി. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, പ്രസംഗം ഫാ. സാംഷൈന്, കൊടിയിറക്ക്, സ്നേഹ വിരുന്ന്, ഇടവകദിനാഘോഷം, നാടകം- വിശുദ്ധ പത്രോസ് തുടങ്ങിയ പരിപാടികള്‍ നടക്കും.

+ There are no comments
Add yours