എലിക്കുളം: വ്യാഴാഴ്ച വൈകീട്ട് വിരണ്ടോടിയ പോത്തിനെ ശനിയാഴ്ച രാത്രി പത്തരയോടെ വെടിവെച്ചുവീഴ്ത്തി. റബ്ബർത്തോട്ടങ്ങളിലൂടെ അലഞ്ഞ പോത്തിനെ 50 മണിക്കൂറിന് ശേഷം പാമ്പോലിയിൽ നിരാലംബരായ വയോധികരെ സംരക്ഷിക്കുന്ന സെറിനിറ്റി ഹോമിന് സമീപത്തുവെച്ചാണ് കീഴ്പ്പെടുത്തിയത്. രണ്ടു ദിവസ മായി ആശങ്കയിലായിരുന്ന നാടിന് ഇതോടെ ഭയപ്പാടൊഴിഞ്ഞു.

വ്യാഴാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് എലിക്കുളം ആളുറമ്പിൽ നിന്നാണ് കശാപ്പിനായി കൊണ്ടുവന്ന് കെട്ടിയിട്ട പോത്ത് വിരണ്ടോടിയത്. റബ്ബർത്തോട്ടങ്ങളിലൂടെ ഓടി ക്കയറിയ പോത്തിനെ അന്ന് രാത്രിയും വെള്ളിയാഴ്ച പകലും ശനിയാഴ്ച പകലും തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. പൊന്തക്കാട് നിറഞ്ഞ ഏക്കറുകണക്കി ന് റബ്ബർത്തോട്ടമുള്ള പാമ്പോലി മേഖലയിൽ വെള്ളിയാഴ്ച കണ്ടവരുണ്ടെങ്കിലും പിന്നീട് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് പാമ്പോലി ഭാഗത്ത് റബ്ബർത്തോട്ടത്തിൽ ആൾക്കാർ കണ്ടതും കീഴ്പ്പെടുത്താനിടയായതും.
കഴിഞ്ഞയാഴ്ച പൈകയിലെ അറവുശാലയിൽ നിന്ന് വിരണ്ടോടിയ പോത്തും ഈ ഭാഗത്താണ് എത്തിയത്. എലിക്കുളം പള്ളിയുടെ സെമിത്തേരിയിൽ കടന്ന പോ ത്തിനെ അന്ന് വെടിവെച്ച് വീഴ്ത്തുകയായിരുന്നു.

+ There are no comments
Add yours