കാഞ്ഞിരപ്പള്ളി: ഓരോ രക്ഷാകർത്താവിനും ഒരു ഡോക്ടർ ആയി രൂപാന്തരപ്പെടുവാൻ കഴിയുന്ന വിധത്തിലുള്ള വിജ്ഞാനം സദ്ഗമയ ഫെസ്റ്റിൽ നിന്ന് ലഭിക്കുന്നു വെന്ന് ദേവസ്വം – സഹകരണം – തുറമുഖ മന്ത്രി വി.എൻ.വാസവൻ. ചെങ്കൽ 19ാം മൈൽ എയ്ഞ്ചൽസ് വില്ലേജിൽ നടന്ന ഭിന്നശേഷി മികവുത്സവം സദ്ഗമയ 25 എ യ്ഞ്ചൽസ് എബിലിറ്റി ഫെസ്റ്റ് സമാപന സമ്മേളനവും സദ്ഗമയ സേവാശ്രേഷ്ഠ പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

വൈജ്ഞാനിക രംഗത്ത് വലിയ സംഭാവനകൾ നൽകി സമൂഹത്തിന് നല്ല സന്ദേശം നൽകിക്കൊണ്ടാണ് ഈ ഫെസ്റ്റ് നടത്തിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.കാഞ്ഞി രപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിച്ചു. രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, എയ്ഞ്ചൽസ് വില്ലേജ് ഡയറക്ടർ ഫാ. റോയി മാത്യു വടക്കേൽ, എയ്ഡ് വൈസ് ചെയർപേഴ്സൺ ബ്രഹ്മ നായകം മഹാദേവൻ, പഞ്ചായത്തംഗം ജിജി നടുവത്താനി, പെയ്ഡ് ചെയർമാൻ കെ.എം. ജോർജ്, കാ ഞ്ഞിരപ്പള്ളി പ്രൊവിൻസിയൽ സൂപ്പീരിയർ സിസ്റ്റർ ട്രീസ അല്ലെസ് എസ്എച്ച്, എയ്ഡ് ജനറൽ സെക്രട്ടറി സുശീല കുര്യച്ചൻ, ആശാനിലയം പിടിഎ പ്രസിഡന്‍റ് ടോമി ജോസഫ്, പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റി സേവ്യർ എസ്‌സിജെജി, ഡോ. ജിനോ ആരുഷി, ഡോ.എ.ടി. ത്രേസ്യാക്കുട്ടി, ഡോ. സ്മിജോ, ഡോ. ആശ തുടങ്ങിയവർ പ്രസംഗി ച്ചു.

+ There are no comments
Add yours