കൃഷിയിറക്കാൻ സ്ഥലപരിമിതി ഒരു തടസമേയല്ല എന്ന് കാണിച്ചു തരികയാണ് പാപ്പച്ചൻ ചേട്ടൻ

Estimated read time 1 min read
Share :

കൃഷിയിറക്കാൻ സ്ഥലപരിമിതി ഒരു തടസമേയല്ല എന്ന് കാണിച്ചു തരികയാണ് കാഞ്ഞിരപ്പള്ളിയിലെ ഒരു കർഷകൻ.5 സെൻ്റിൽ പച്ചക്കറികളടക്കം 33 ഇനങ്ങ ളാ ണ്  കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളി സ്വദേശി കാരിയ്ക്കൽ ജോസഫ് ഡൊമിനിക് എന്ന പാപ്പച്ചൻ ചേട്ടൻ കൃഷി ചെയ്തിരിക്കുന്നത്.സർക്കാരിൻ്റെ കൃഷി സമ്യദ്ധി പോ ഷക തോട്ടം പദ്ധതി പ്രകാരമാണ് ഈ കർഷകൻ 5 സെൻ്റിൽ ഇത്രയേറെ കൃഷിയിറക്കിയിരിക്കുന്നത്.

സ്വന്തമായി 15 സെൻ്റ് ഭൂമി മാത്രമാണ് ജോസഫ് എന്ന കർഷകനുള്ളത്. എന്നാൽ 8 ഏക്കറിലധികം ഭൂമി പാട്ടത്തിനെടുത്ത്   അതിൽ പൊന്നുവിളയിക്കുന്നയാളാണ് ഇദ്ദേഹം.ഇപ്പോളിതാ സർക്കാരിൻ്റെ കൃഷി സമ്യദ്ധി പോഷക തോട്ടം പദ്ധതി പ്രകാരം അഞ്ച് സെൻ്റിൽമാത്രം  33 ഇനങ്ങളാണ് ജോസഫ് എന്ന പാപ്പച്ചൻ ചേട്ടൻ കൃ ഷി ചെയ്തിരിക്കുന്നത്. അയൽവാസിയായ തെരുവും കുന്നേൽ ടി ജെ ജോസിൻ്റെ തോട്ടത്തിലാണ് ഇദ്ദേഹത്തെ കൂടി ഒപ്പം ചേർത്ത്  കൃഷിയിറക്കിയിരിക്കുന്നത്. പ ച്ചക്കറികൾക്ക് പുറമെ കിഴങ്ങുവർഗ്ഗങ്ങളും, ഫലവൃഷത്തൈകളുമെല്ലാമുണ്ട് അഞ്ച് സെൻ്റിലെ ഈ കൃഷിയിടത്തിൽ. പച്ചക്കറികളിൽ പാവൽ, പയർ ,ചീരഎന്നിവ വിളവെടുക്കാൻ പാകമായിക്കഴിഞ്ഞു.ചെറുകിഴങ്ങ്, കാച്ചിൽ, ചേന, ചേമ്പ് എന്നിവയെല്ലാം മുളപൊട്ടി വരുന്നു. സ്വന്തമായി തയ്യാറാക്കിയ ജൈവവളമാണ് കൃഷി യ്ക്കായി ഉപയോഗിക്കുന്നത്.

8 ഏക്കർ വരുന്ന പാട്ടത്തിനെടുത്ത ഭൂമിയിൽ കപ്പ ,വാഴ, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ കൃഷികളെല്ലാമുണ്ട് പാപ്പച്ചൻ ചേട്ടന്, മത്ത ,വെള്ളരി തുടങ്ങിയ കൃഷി കൾ വേറെയും.കഴിഞ്ഞ വർഷം മാത്രം 20 ടണ്ണോളം കപ്പയാണ് ഇദ്ദേഹം വിളവെടുത്തത്.പഞ്ചായത്തിലെ മികച്ച കർഷകനായും, മാതൃകാ കർഷകനായും, ജെ വ കർഷകനായും, പച്ചക്കറി കർഷകനായും ഒക്കെ പാപ്പച്ചൻ ചേട്ടനെ നേരത്തെ തെരഞ്ഞെടുത്തിരുന്നു.കൃഷി സമ്യദ്ധി പോഷക തോട്ടം പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ഞായറാഴ്ച സംഘടിപ്പിച്ചിരിക്കുന്നതും ഇദ്ദേഹത്തിൻ്റെ 5 സെൻ്റിലെ കൃഷിയിടത്തിലാണ്

Share :

You May Also Like

More From Author

+ There are no comments

Add yours