ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവർത്തനം ആവശ്യം; ഡോ.എൻ.ജയരാജ് 

പൊൻകുന്നം : ഉദ്യോഗസ്ഥരുടെ പിടിവാശി മൂലം നാട്ടിൽ പല വികസന പ്രവർത്തനങ്ങളും തടസപ്പെടുകയാണെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയിൽ വികസനപ്രവർത്തനങ്ങൾ ഉടനടി നടത്താനാവണമെന്നും ചിറക്കടവ് പഞ്ചായത്തിന്റെ വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. സതി സുരേന്ദ്രൻ, അഡ്വ.സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, ഷാജി പാമ്പൂരി, മിനി സേതുനാഥ്, ബി.രവീന്ദ്രൻ നായർ എന്നിവർ ചർച്ച നയിച്ചു. എൻ.ടി.ശോഭന, അഡ്വ.ജയ ശ്രീധർ, ഐ.എസ്.രാമചന്ദ്രൻ, ഗോപി പാറാംതോട്, അഭിലാഷ് ബാബു, കെ.ജി.രാജേഷ്, അമ്പിളി ശിവദാസ് എന്നിവർ പ്രസംഗിച്ചു.

+ There are no comments
Add yours