നാക് റിഫോംസ് കോർ കമ്മിറ്റിയിൽ അംഗമായി അമൽ ജ്യോതിഎഞ്ചിനീയറിങ്ങ് കോളേജ് പ്രിൻസിപ്പൽ 

Estimated read time 1 min read
Share :

നാഷണൽ അസ്സസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ  കൗൺസിൽ (NAAC ) മെച്യൂരിറ്റി ബേസ്ഡ് ഗ്രേഡ് ലെവൽ  (MBGL) കോർ കമ്മിറ്റിയിൽ അമൽ ജ്യോതി എഞ്ചിനീ യറിങ്ങ് കോളേജ് പ്രിൻസിപ്പൽ ഡോ.ലില്ലിക്കുട്ടി ജേക്കബ് നിയമിതയായിഅക്രഡിറ്റേഷനിലും റാങ്കിങ്ങിലും  ആവശ്യമായ പരിഷ്ക്കാരങ്ങൾ സംബന്ധിച്ച  ഡോ.രാധാകൃഷ്ണൻ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പിലാക്കുന്നതിന് വേണ്ട ചട്ടക്കൂടും പ്രവർത്തന രീതിയും  വികസിപ്പിക്കുന്നതിനാണ് എംബിജിൽ കോർ  കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നത്വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത ഇരുപതം കോർ  കമ്മിറ്റിയിലാണ് കേരളത്തിൽ നിന്ന്  ഡോ.ലില്ലിക്കുട്ടി ജേക്കബ് നിയമിത ആയിരിക്കുന്നത്.

ഡോ.ലില്ലിക്കുട്ടി ജേക്കബ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങ്  തിരുവനന്തപുരത്തു നിന്ന് ബിടെക് ബിരുദവുംഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) ചൈനയിൽ നിന്ന് എം ടെക് ബിരുദാനന്തര ബിരുദവും ,ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc) ബ്ലാഗ്ലൂരിൽ നിന്ന് ഡോക്ടറേറ്റും , കൊറിയ അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ((KAIST)  നിന്നു പോസ്റ്റ് ഫെലോഷിപ്പും നേടിയിട്ടുണ്ട്. നാഷണൽ യൂണിവേഴ്സിറ്റി സിംഗപ്പൂർ (NUS) യൂണിവേഴ്സിറ്റി ഓഫ്  സൗത്ത് ഫ്ലോറിഡ (USF) എന്നിവിടങ്ങളിൽ അധ്യാപികയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.ഡിസ്ടിൻഗ് യൂഷ്ഡ് എഞ്ചിനീയറിങ്ങ് ടീച്ചർ ഓഫ് കേരള അവാർഡ്  ഉൾപ്പെടെ  നി രവധി പുരസ്കാരങ്ങൾ  ഡോ.ലില്ലിക്കുട്ടി ജേക്കബിനെ തേടിയെത്തിയിട്ടുണ്ട്

ഡോ.ലില്ലിക്കുട്ടി  ജേക്കബിന്റെ  അക്കാദമിക ഭരണ രംഗത്തെ പരിചയവും സംഭാവനകളും പരിഗണിച്ചാണ്  പുതിയ നിയമനം. 2022 മുതൽ അമൽ ജ്യോതി  കോളേജിന്റെ  പ്രിൻസിപ്പലായി സേവനം നിർവഹിച്ചു വരുന്നുതിടനാട് കുന്നേൽ ഡോപോൾ ജോസഫ് ആണ്  ഭർത്താവ്ഏക മകൻ ഡോ.ജോസ് കെ പോൾ മാർ സ്ലീവാ മെഡിസിറ്റിയിൽ ന്യൂറോളജി വിഭാഗത്തിൽ സേവനം ചെയ്യുന്നു.

Share :

You May Also Like

More From Author

+ There are no comments

Add yours