ദേശീയപാത 183ല്‍ ചിറ്റടിയ്ക്ക് സമീപം അട്ടിവളവിലാണ് ശനിയാഴ്ച ഉച്ചയ്ക്ക് അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ കൂവപ്പള്ളി സ്വദേശി കൊടകപറമ്പിൽ ദേവസ്യ പോളിനെ ഗുരുതര പരിക്കുകളോടെ ആദ്യം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോട്ടയം മെഡി ക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴി കൊഴുവനാലിൽ വെച്ച് മരണപ്പെടുകയുമായിരുന്നു.

കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും മുണ്ടക്കയക്കേയ്ക്ക് വരുകയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് എതിരെ വന്ന രണ്ട് ബൈക്കുകളിലും പാതയോരത്ത് നിർ ത്തിയിട്ടിരുന്ന കാറിലും ഇടിച്ച് കയറുകയായിരുന്നു.

+ There are no comments
Add yours