പിണറായി പോലീസ് ആർ.എസ്.എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന പ്രമേയത്തിൽ എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി നടത്തുന്ന ‘ജന ജാഗ്രത കാംപ യിന്റെ’ ഭാഗമായി എസ്ഡിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡൻ്റ് അൻസാരി പത്തനാട് നയിക്കുന്ന വാഹന ജാഥ പത്തനാട് ടൗണിൽ നിന്ന് ആരംഭിച്ചു.ജാഥ രാ വിലെ 8:30 ന് എസ്ഡിപിഐ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് സിയാദ് ജാഥ ക്യാപ്റ്റന്പദാക കൈമാറി ഉദ്ഘാടനം ചെയ്തു.തുടർന്ന് എസ്ഡിപിഐ കോട്ടയം ജില്ലാ സെക്രട്ടറി നിസാം ഇത്തിപുഴ മുഖ്യ പ്രഭാഷണം നടത്തി.

കേരളത്തിൻ്റെ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഭരണത്തിന്റെയും സംഘപരിവാരത്തിന്റെയും വക്താവായി മാറിയിരിക്കുകയാണ്. സംഘപരിവാര ത്തിന്റെ വംശീയ താല്‍പ്പര്യങ്ങള്‍ക്ക് ശക്തി പകരുന്നതാണ് മുഖ്യ മന്ത്രിയുടെ സമീപനങ്ങൾ. മലപ്പുറം ജില്ലയെക്കുറിച്ചും മറ്റും സമീപകാലത്ത് ഉണ്ടായ പല വിവാ ദങ്ങളും ഉദാഹരണങ്ങളാണ്. പിണറായി വിജയനെ ഉപയോഗപ്പെടുത്തി കേരളത്തെ ഫാഷിസ്റ്റുവല്‍ക്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.അതിന് വിദ്വേഷ പ്രചാര ണങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തി ധ്രുവീകരണം സൃഷ്ടിച്ച് വിഷയത്തെ വഴിതിരിച്ചു വിടുകയാണന്നും നിസാം ഇത്തി പുഴ അഭിപ്രായപ്പെട്ടു.
മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലായി എത്തി ചേർന്ന വാഹനജാഥ സ്വീകരണങ്ങൾ ഏറ്റുവാങ്ങി എസ്ഡിപിഐ കോട്ടയം കില്ലാ കമ്മിറ്റി സെക്രട്ടറി നിസാം ഇ ത്തിപുഴ, ജില്ലാ കമ്മിറ്റിയംഗം നൗഷാദ് കുനന്താനം, അഷറഫ് ആലപ്ര എന്നിവർ സംസാരിച്ചു. വൈകിട്ട് 6-45ന് കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ സമാപിക്കും. സ മാപന സമ്മേളനം എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കും. രണ്ടാം ദിവസത്തെ വാഹന ജാഥ 25 ന് വെള്ളി വൈകുന്നേരം 4.30ന് വാഴൂർ പഞ്ചായത്തിൽ രണ്ട് സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികൾക്ക് ശേഷം സമാപന സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം ജോർജ് മുണ്ടക്കയം ഉദ്ഘാടനം ചെയ്ത് സംസാരിക്കും.

+ There are no comments
Add yours