സ്പീഡ് ഗവർണർ ഇല്ലാതെ ബസുകൾ; വ്യാപകമായ നിയമലംഘനകൾ

Estimated read time 0 min read
Share :
ജില്ലാ എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി, പൊൻകുന്നം, മുണ്ടക്കയം ബസ് സ്റ്റാൻഡുകളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വാ ഹനങ്ങളിലെ  വ്യാപകമായ നിയമലംഘനകൾ .14 ബസുകൾ സ്പീഡ് ഗവർണർ ഇല്ലാതെ ഓടുന്നതായി കണ്ടെത്തി. സ്പീഡ് ഗവർണർ ഇല്ലാതെ ഓടുന്നതായി കണ്ടെ ത്തിയ ബസുകളുടെ പെർമിറ്റ് താൽക്കാലികമായി പിൻവലിച്ചിട്ടുണ്ട്. കണ്ടക്ടർ ലൈസൻസ് ഇല്ലാത്ത ആളുകൾക്ക് പിഴ ചുമത്തി. എയർ ഹോൺ ഉപയോഗിച്ച ബസു കളിൽ നിന്നും പിഴ ഈടാക്കി.
പിഴ ഇനത്തിൽ 120000 രൂപ ഈടാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. കെകെ റോഡിൽ അടുത്തകാലത്തായി വർധിച്ചു വരുന്ന അപകടങ്ങളുടെ പശ്ചാത്തലത്തി ലാണ് പരിശോധന നടത്തിയത്. കെഎസ്ആർടിസി ബസുകളിലും പരിശോധന നടത്തി. ജില്ലാ എൻഫോഴ്സ്മെന്റ് മേധാവി സി.ശ്യാംമിന്റെ നിർദേശ പ്രകാരം ഇ ൻസ്പെക്ടർമാരായ ബി.ആഷ കുമാർ, ജോസ് ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മനോജ് കുമാർ, ഗണേഷ് കുമാർ, രജനീഷ്, സി .ആർ.രാജു, സുജിത്ത്, സെബാസ്റ്റ്യൻ, ദിപു ആർ.നായർ എന്നിവരും പരിശോധയിൽ പങ്കെടുത്തു.
Share :

You May Also Like

More From Author

+ There are no comments

Add yours