കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജിൽ വിദ്യാർഥികളായ യുവാക്കളെ വീട് കയറി ആക്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെ യ്തു. മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി അമീൻ സിറാജ് (24), കൊക്കയാർ സ്വദേശി മച്ചാൻ എന്ന് വിളിക്കുന്ന അനന്തു പ്രസീത് (25), പെരുവന്താനം പാലൂ ർകാവ് സ്വദേശി എബിൻ മാത്യു (28), മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി സാൽവിൻ മാത്യു (26) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെ യ്തത്.

കഴിഞ്ഞമാസം 29ന് രാത്രി 10:15യോടുകൂടി വിദ്യാർത്ഥികൾ വാടകയ്ക്ക് താമസിക്കുന്ന പാറത്തോട് ഭാഗത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി ഇവരെ ചീ ത്ത വിളിക്കുകയും, മർദ്ദിക്കുകയും,കമ്പിവടികൊണ്ട് ആക്രമിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. പ രാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എബിൻ മാത്യുവിനെ കഴിഞ്ഞദിവസം പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് പോലീസ് സംഘം നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൃത്യത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന മറ്റുള്ളവരെ ബാംഗ്ലൂര്‍, തൃശൂര്‍ എന്നിവിട ങ്ങളില്‍ നിന്നും പിടികൂടുന്നത്.
അമീൻ സിറാജിനെ രക്ഷപ്പെടാനും, ഒളിവിൽ കഴിയാനും സഹായിച്ച കുറ്റത്തിനാണ് സാൽവിൻ മാത്യുവിനെ അറസ്റ്റ് ചെയ്തത്. അമീൻ സിറാജിനും, എ ബിൻ മാത്യുവിനും മുണ്ടക്കയം സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ നാലുപേരെയും റിമാൻഡ് ചെയ്തു.

+ There are no comments
Add yours