വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി 34,000 രൂപ പിഴ ഈടാക്കി

Estimated read time 0 min read
Share :
ഓണക്കാലത്ത് പൊതു വിപണിയിലെ വിലക്കയറ്റം തടയുന്നതിനായി കോട്ടയം ജില്ലാ കളക്ടർ രൂപീകരിച്ച സ്പെഷ്യൽ സ്ക്വാഡ് കാഞ്ഞിരപ്പള്ളി താലൂക്കിലെ എ രുമേലി,മുണ്ടക്കയം, ചിറക്കടവ്,  എന്നീ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന പൊതുവിപണികളിൽ പരിശോധന നടത്തി. ഹോട്ടൽ, ബേക്കറി, പച്ചക്കറി, പലചരക്കു, മ ത്സ്യ മാംസ വിപണന കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള 40 കടകളിൽ പരിശോധന നടത്തി. ത്രാസുകളിൽ നിയമ പ്രകാരമുള്ള മുദ്രണം ഇല്ലാത്തതും, പായ്ക്കറ്റ് ഇനങ്ങളി ൽ നിയമപ്രകാരമുള്ള ലേബൽ ഇല്ലാത്തതുമായിട്ടുള്ള  ക്രമക്കേടുകൾ കണ്ടെത്തിയ 9 കടകളിൽ നിന്നും 34000.00 രൂപ പിഴ ഈടാക്കി.
ചിറക്കടവ് എരുമേലി എന്നിവടങ്ങളിൽ ഒന്ന് വീതം 2 കടകളിൽ 5000 വീതവും മുണ്ടക്കയം ബേക്കറി യിൽ 5000 രൂപ യും മുണ്ടക്കയത്തെ 2 ഇറച്ചി കടകളിൽ 2000 രൂപ യും മുണ്ടക്കയത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ 15000 രൂപ ഉൾപ്പെടെ ആകെ 34000 രൂപ പിഴ ഈടാക്കി . താലൂക്ക് സപ്ലൈ ആഫീസർ അഭിൽജിത് ജിയുടെ നേതൃത്വത്തിൽ ഉള്ള പരിശോധന സംഘത്തിൽ ഡെപ്യൂട്ടി തഹസീൽദാർ ജോജോ.വി. സെബാസ്റ്റ്യൻ , ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ അനു ഗോപിനാഥ്, ലീഗൽ മെട്രോളജി അസിസ്റ്റന്റ് മനോജ്‌ വി സി, റേഷനിങ് ഇൻസ്‌പെക്ടർമാരായ സജിവ്കുമാർ, സയർ ടി, രഞ്ജിത് എന്നിവർ ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും താലൂ ക്കിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ  പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours