പട്ടയഭുമിയിൽ നട്ടുവളർത്തിയ വൃക്ഷങ്ങൾ വെട്ടിയെടുക്കാൻ അനുമതി നൽകണമെന്ന് കേരള കർഷക സംഘം

Estimated read time 0 min read
Share :
പട്ടയഭുമിയിൽ കർഷകർ നട്ടുവളർത്തിയ തേക്കു അടക്കമുള്ള വൃക്ഷങ്ങൾ വെട്ടിയെടുക്കാൻ അനുമതി നൽകണമെന്ന് കേരളകർഷക സംഘം കാഞ്ഞിരപ്പള്ളി ഏരിയാ കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കാട്ടാനകൾ അടക്കമുള്ള കാട്ടുമൃഗങ്ങളുടെ ശല്യം ഒഴിവാക്കുവാൻ അടിയന്തിര നടപടിയുണ്ടാകണമെ ന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
മുണ്ടക്കയം നായനാർ ഭവൻ ഓഡിറ്റോറിയത്തിൽ ചേർന്ന കൺവെൻഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു.സി മനോജ് അധ്യക്ഷനായി. ഷമീം അഹമ്മദ്, സജിൻ വി വട്ടപ്പള്ളി, ടി എസ് കൃഷ്ണകുമാർ ,എം എസ് ബാബുക്കുട്ടൻ, വി എം ഷാജഹാൻ, അജിതാ രതീഷ് എന്നിവർ സംസാരിച്ചു. സി മനോജ് (പ്രസിഡണ്ട്), ടി.എസ് കൃഷ്ണകുമാർ, അജിതാ രതീഷ് (വൈസ് പ്രസിഡണ്ടുമാർ), സജിൻ വി വട്ടപ്പള്ളി (സെക്രട്ടറി), എം.എസ് ബാബു കുട്ടൻ, ടി.ഡി സോ മൻ തെരുവത്ത് (ജോയിൻ്റ് സെക്രട്ടറി) വി എം ഷാജഹാൻ (ട്രഷറർ), ടി പി മൻമഥൻ, കെ ആർ മൻമഥൻ, ശ്യാംകുമാർ, പി എസ് ശ്രീകുമാർ (എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
Share :

You May Also Like

More From Author

+ There are no comments

Add yours