സൗജന്യ മുട്ട്, ഇടുപ്പ് മാറ്റിവെയ്ക്കൽ സർജറി നിർണ്ണയ ക്യാമ്പ് ഒരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രി

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി: കാൽമുട്ട്‌, ഇടുപ്പ്‌, സന്ധികൾ എന്നിവയിൽ വേദന അനുഭവിക്കുന്നവർക്ക് സൗജന്യ രോഗ / ശസ്ത്രക്രിയാ നിർണ്ണയ ക്യാമ്പ് ഒരുക്കി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ഹോസ്‌പിറ്റൽ ജോയിൻ്റ് റീപ്ലേസ്മെന്റ് വിഭാഗം. 2024 സെപ്റ്റംബർ 2,3,4 തീയതികളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡോക്ടർ കൺസൾട്ടേഷൻ, ഡിജിറ്റൽ എക്സ് റേ എന്നിവ സൗജന്യമായി ലഭ്യമാകും കൂടാതെ വിവിധ ലാബ് പരിശോധനകൾക്ക് 25% നിരക്കിളവ്.

സർജറി ആവശ്യമെങ്കിൽ പ്രത്യേക നിരക്കിളവ് എന്നിവയും ലഭ്യമാകും. ക്യാമ്പിന് ഓർത്തോപീഡിക്, ജോയിൻ്റ് റീപ്ലേസ്മെൻ്റ് & സ്പോർട്‌സ് ഇഞ്ചുറീസ് ‘വിഭാഗം സീനിയർ കൺസൽട്ടൻ്റ് ഡോ. ബ്ലെസ്സിൻ എസ് ചെറിയാൻ മേൽനോട്ടം വഹിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മുൻകൂർ ബുക്കിംഗ് സൗകര്യം ലഭ്യമാണ്. ഫോൺ: +91 8281001025

Share :

You May Also Like

More From Author

+ There are no comments

Add yours