മണിമല റോഡിൻ്റെ ശോചന്യവസ്ഥ; കുഴികളിൽ വാഴ നട്ട് പ്രതിക്ഷേധിച്ചു

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി മണിമല റോഡിൻ്റെ കാഞ്ഞിരപ്പള്ളി മുതൽ മണ്ണാനാനി വരെയുള്ള ഏഴ് കിലോമീറ്റർ ദൂരം പുനരുദ്ധാരണ പണികൾ നടക്കാത്തതിൽ പ്രതിക്ഷേധി ച്ച് കേരളാ കോൺഗ്രസ്സ് ചിറക്കടവ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിക്ഷേധിച്ചു. കേരളാ കോൺഗ്രസ്സ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡൻ്റ് സീ വി തോമസുകുട്ടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻ എംഎൽഎയും പാർട്ടി വൈസ് ചെയർമാനുമായ ജോസഫ് എം പുതുശ്ശേരി വാഴനട്ട് ഉത്ഘാടനം ചെയ്ത് സംസാരിച്ചു.

റോഡുകളുടെ നിലവാരം ബിഎം ആൻ്റ് ബിസി പറച്ചലിലും എസ്റ്റിമേറ്റിലും മാത്രം ഉള്ളു എന്നും, ആറ് വർഷം കൊണ്ട് മുപ്പത് കോടിയിൽ തുടങ്ങിയത് ഇപ്പോൾ മൂ ന്നിരട്ടിയായി തൊണ്ണുറ് കോടിയിൽ എത്തിനില്ക്കുന്ന വാഗ്ധാനത്തിൽ മാത്രം നിൽക്കുന്ന ഇരുചക്ര വാഹന യാത്രക്കാർക്കോ കാൽനടക്കാർക്ക് പോലും സഞ്ചരി ക്കാൻ പറ്റാത്ത സ്ഥിതിയാണ് ഈ റോഡിൻ്റത് എന്ന് പുതുശ്ശേരി പരാമർശിച്ചു. എത്രയും വേഗം റോഡിൻ്റെ ശോചന്യവസ്ഥ പരിഹരിച്ചില്ലങ്കിൽ പൊതുജനങ്ങളെ അ ണിനിരത്തി ശക്തമായ സമരപേരാട്ടം നടത്തും എന്ന് ചിറക്കടവ് മണ്ഡലം പ്രസിഡൻ്റ് ലാജി മാടത്താനികുന്നേൽ പ്രഖ്യാപിച്ചു.

യോഗത്തിൽ കേരളാ കോൺഗ്രസ്സ് ഉന്നതാധികര സമതിയംഗളായ മറിയാമ്മ ജോസഫ് മുള്ളുകാലായിൽ, പി സി മാത്യു, മുൻ പഞ്ചായത്ത് മെമ്പർ മോളിക്കുട്ടി ജേ ക്കബ്, യൂത്ത് ഫ്രണ്ട് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡൻ്റ് അഭിലാഷ് ചുഴികുന്നേൽ, ജോഷി ഞള്ളിയിൽ, ജോസ് പാനപ്പള്ളി, ജോസഫ് പാട്ടത്തിൽ, സണ്ണി കുര്യാക്കോസ് മടിയത്ത്, ജോസുകുട്ടി മുട്ടത്ത്, ജോസഫ് ആലപ്പാട്ട് ,ബാബു മടിയത്തേൽ, സജി പഴയിടം, ബിജു ജേക്കബ് എന്നിവർ പ്രസംഗിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours