കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് പിതാവിനെ മകൻ അടിച്ച് കൊന്നു

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് പിതാവിനെ മകൻ അടിച്ച് കൊന്നു.ചേപ്പുംപാറ പടലുക്കൽ ഷാജി ജോർജ് (57) ആണ് മകൻ രാഹുൽ ഷാജിയുടെ അടിയേറ്റ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 3 മണിയോടെ വീട്ടുമുറ്റത്ത് കിടന്ന വാഹനത്തനത്തിൻ്റെ ഡോർ തുറന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മദ്യ പിച്ചിരുന്ന രാഹുൽ വീട്ടിലുണ്ടായിരുന്ന അലവാങ്ക് ഉപയോഗിച്ച് പിതാവിനെ അടിയ്ക്കുകയായിരുന്നു.

തുടർന്ന് നാട്ടുകാർ ചേർന്ന് ഷാജിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും, കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ യോടെ മരണം സംഭവിക്കുകയായിരുന്നു. വീട്ടിൽ നിന്ന് തന്നെ രാഹുലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. അക്രമിക്കാൻ ഉപയോഗിച്ച അലവാങ്ക് വീട്ടുമുറ്റത്ത് നിന്ന് പോലീസ് കണ്ടെടുത്തു.കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി എം അനിൽകുമാറിൻ്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം വീട്ടിലെത്തി മേൽനടപടികൾ സ്വീകരിച്ചു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.

Share :

You May Also Like

More From Author

+ There are no comments

Add yours