കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തെ സമ്പൂർണ ഭിന്നശേഷി (UDID) കാർഡ് നൽകുന്ന നിയോജക മണ്ഡലമായി മാറ്റുന്നതിന്റെ ഭാഗമായി ഈ വിഭാ ഗത്തിൽ പെട്ടവർക്ക് കാർഡ് ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്. സംസ്ഥാന ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം പ ഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പ്രസിഡന്റുമാർ, ജില്ലാ സാമൂഹിക നീതി ഓഫീസർ, CDPO, ICDS സുപ്പർവൈസേഴ്സ്, BRC ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ ശ്രീകുമാർ അദ്ധ്യക്ഷനായി.

യോഗം കേരള ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. UDID കാർഡിന് അർഹരായ മുഴുവൻ ആളുകളുടെയും ലിസ്റ്റ് സെപ്തംബർ 10നകം ത യ്യാറാക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. അതിന് ശേഷം ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർക്ക് വേണ്ടിയുള്ള സ്പെഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചുകൊണ്ട് ഈ വി ഭാഗത്തിൽ പെട്ടവർക്ക് UDID കാർഡ് നൽകാൻ വേണ്ടിയുള്ള തീവ്രമായ പ്രവർത്തനങ്ങൾ ആരംഭിക്കുകയാണ്. യോഗത്തിൽ മുകേഷ് കെ മണി, ഫാ. റോയി വടക്കേൽ, ബിനോയി വർഗ്ഗീസ്, ബീന വർഗ്ഗീസ്, സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, മറ്റ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.

+ There are no comments
Add yours