സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്നു 20 കോടി രൂപ തട്ടിയെന്ന പരാതിയില്‍ ധന്യ മോഹൻ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് ധന്യ കീഴടങ്ങിയത്. വൈദ്യ പരിശോധനക്കായി അവരെ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി. വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറല്‍ മാ നേജറായ ധന്യ കൊല്ലം തിരുമുല്ലവാരം സ്വദേശിനിയാണ്. 18 വർഷമായി ഇവിടെ ജോലി ചെയ്യുകയാണ് ഇവർ. ഇത്രയും കാലം തിരുപഴഞ്ചേരി അമ്പലത്തിനടുത്തു ള്ള വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. 2019മുതല്‍ തട്ടിപ്പു തുടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.

വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്ബനിയുടെ ഡിജിറ്റല്‍ പേഴ്സണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്ന് ഇവരുടെ അച്ഛന്റെയും സഹോദരന്റെയും അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്താണ് ഇത്രയും വലിയ തുകയുടെ തട്ടിപ്പ് നടത്തിയത്. പിടിയിലാവുമെന്ന് ഉറപ്പായപ്പോള്‍, ശാരീരികാസ്വാസ്ഥ്യം അഭിനയിച്ച ധന്യ ഓഫിസില്‍ നിന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു. ഈ പണമുപയോഗിച്ച് യുവതി ആഡംബര വസ്തുക്കളും വീടും സ്ഥലവും വാങ്ങിയെന്നാണ് വിവരം.
സ്ഥാപനത്തിൽ അസിസ്റ്റന്റ് ജനറൽ മാനേജരായാണ് ധന്യ മോഹൻ ജോലി ചെയ്തിരുന്നത്. ഡിജിറ്റൽ ഇടപാടിലൂടെയാണ് ധന്യ 20 കോടി തട്ടിയെടുത്തെന്ന് എസ് പി പറഞ്ഞു. കൊല്ലം സ്വദേശിനിയായ ധന്യ മോഹൻ വിദേശത്തേയ്ക്ക് കടക്കാതിരിക്കാനുള്ള ജാഗ്രതയിലാണ് പൊലീസ്. ഏഴംഗ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണമെന്ന് എസ് പി പറഞ്ഞു.
ധന്യ താമസിച്ചിരുന്ന തൃശൂരിലെ വീടും കൊല്ലത്തെ വീടും പൂട്ടിയിട്ട നിലയിലാണ്. ധന്യയും ബന്ധുക്കളും ഒളിവിലാണ്. ജൂലൈ 23ന് സ്ഥാപനം ധന്യയ്ക്കെതിരെ പരാതി നൽകിയതിന് പിന്നാലെയാണ് കാണാതായത്. വീടിന്റെ പൂട്ട് തകർത്ത് അകത്തു കയറി പൊലീസ് പരിശോധന നടത്തി.
ധന്യ 19.94 കോടി രൂപ സ്ഥാപനത്തിൽ നിന്ന് തട്ടിയെടുത്തെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. 2020 മെയ് മുതൽ സ്ഥാപനത്തിൽ നിന്നും വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്സണൽ ലോണ്‍ അക്കൗണ്ടിൽ നിന്നും അഞ്ച് അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്തായിരുന്നു തട്ടിപ്പ്. പിടിയിലാവും എന്ന ഘട്ടത്തിൽ യുവതി ശാരീരിക ബുദ്ധിമുട്ടെന്ന് പറഞ്ഞാണ് ഓഫീസിൽ നിന്നും പോയത്.

+ There are no comments
Add yours