പൊൻകുന്നം: സംസ്ഥാന സർക്കാരിന് സാമ്പത്തിക വിനിയോഗ ക്രമ പിഴവുണ്ടായോ എന്ന് പരിശോധിക്കേണ്ടതുണ്ടന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു. പൊൻകുന്നത്ത് ലീലാ മഹൽ ഓഡിറ്റോറിയത്തിൽ (കാനം രാജേന്ദ്രൻ നഗർ ) ജോയിന്റ് കൗൺസിൽ 55-ാം ജില്ലാ സമ്മേളനത്തിന്റ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് കേരളത്തിൽ കനത്ത പരാജയം ഉണ്ടായി. ഇടത് സർക്കാരുകൾ ജനക്ഷേമം ലക്ഷ്യമാക്കി ഭരണം നടത്തിയവരാ ണ്. സപ്ലെകോയുടെ പ്രവർത്തനം സംരക്ഷിക്കാൻ പോലും ഇടതിനായില്ല. കേന്ദ്ര സർക്കാരും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. പ്രവർത്തന മേഖലയിലുണ്ടായ പോരായ്മ, കുറവ് ഇവ ആത്മപരിശോധനയ്ക്ക് വിധേയമാക്കണം. പരമ്പരാഗത തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ , സർക്കാർ സർക്കാരിതര ജീവനക്കാർ എന്നീ വിഭാഗ ങ്ങൾക്കു നല്കിയ ഉറപ്പുകൾ പാലിക്കറപ്പെട്ടോ എന്നും പരിശോധിക്കും. ഘടക കക്ഷി എന്ന നിലയിൽ ആവശ്യമായ തിരുത്തലുകൾക്ക് മുൻ കൈ എടുക്കും.
ജനങ്ങളോടുള്ള സമീപനവും, പെരുമാറ്റവും ഗുണകരമായ രീതിയിലായിരുന്നോ എന്നും ചിന്തിക്കേണ്ടതുണ്ടന്ന് വി ബി ബിനു പറഞ്ഞു. പാവങ്ങളുടെ ഭൗതീക പു രോഗതിക്കായി സർക്കാർ വരുമാനത്തിന്റെ ഏറിയ പങ്കും മാറ്റി വയ്ക്കണം. അടിസ്ഥാന വർഗം സർക്കാരിനൊപ്പം നില്‍ക്കുന്നതിന് മറ്റ് വഴികളില്ല. സർക്കാർ തീ രുമാനങ്ങൾ നടപ്പിലാക്കേണ്ട ജീവനക്കാരുടെ അഭിപ്രായങ്ങളും മുഖവിലയ്ക്കെടുക്കണം. സ്റ്റാറ്റ്യൂട്ടറി പെൻഷൻ ഉൾപ്പടെയുള്ള വിഷയങ്ങളിൽ ജോയിന്റ് കൗൺ സിൽ സ്വീകരിച്ച നിലപാട് ശ്ളാ കനീയമാണ്. സുപ്രീം കോടതി വരെ കേസ് നടത്തി അനുകൂല വിധി സമ്പാദിച്ചു. സർക്കാരിന്റെയും പാർട്ടിയുടെയും പിന്തുണ എക്കാലവും സങ്കടനക്കുണ്ടാകുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
ജോയിന്റ് കൌണ്‍സില്‍ ജില്ലാപ്രസിഡന്റ് ഏ.ഡി.അജീഷിന്റെ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗൽ സംഘടനാ റിപ്പോർട്ടും, ജില്ലാ സെക്രട്ടറി പി എന്‍ ജയപ്രകാശ് പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറര്‍ പി.ഡി.മനോജ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
സമ്മേളനത്തിൽ സി.പി.ഐ കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി അഡ്വ.എം.എ.ഷാജി, ജോയിന്റ് കൌണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി ഹരീ ന്ദ്രനാഥ്, ഡി ബിനില്‍, കെ.ജി.ഒ.എഫ് സംസ്ഥാന സെക്രട്ടറി കെ.ബി.ബിജുക്കുട്ടി, എ.കെ.എസ്.റ്റി.യു കോട്ടയം ജില്ലാ സെക്രട്ടറി വി എസ് ജോഷി, എസ്.എസ്.പി.സി കോട്ടയം ജില്ലാ സെക്രട്ടറി കെ.പി.സതീഷ്, ജനറല്‍ കണ്‍വീനര്‍ ഇ.എ നീയാസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.സി.ജയന്തിമോള്‍ ര ക്തസാക്ഷി പ്രമേയവും , പ്രദീപ് കുമാര്‍ ആര് അനുശോചന പ്രമേയവും ,ജില്ലാ ജോയിന്റ് സെക്രട്ടറി ഏ.സി.രാജേഷ് പ്രമേയങ്ങളും ,ജില്ലാ വൈസ് പ്രസിഡന്റ് എം.കെ സൌമ്യകുമാരി ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ഉച്ചകഴിഞ്ഞ് നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ജോയിന്റ് കൌണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റ് എ.എം.അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ അസ്സി. സെക്രട്ടറി മോഹന്‍ ചേന്ദംകുളം ഉദ്ഘാടനം നിര്‍വ്വഹിച്ചു. സര്‍വ്വീസില്‍ നിന്ന് വിരിച്ച ജയലക്ഷ്മി ആര് ന് സംഘടനയുടെ ആദരവ് സമര്‍പ്പിച്ചു. ജോയിന്റ് കൌണ് സി ല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്.പി.സുമോദ് ജോയിന്റ് കൌണ്‍സില്‍ സംസ്ഥാന കമ്മറ്റി അംഗം എം.ജെ.ബെന്നിമോന് ,എന്‍ അനില്‍ എന്നിവര്‍ പ്രസംഗി ച്ചു.

+ There are no comments
Add yours