എരുമേലി ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലകളായ പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങൾ പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായി വനമേഖലയിൽ ഉൾപ്പെടുത്തിയിരുന്നത് ഒഴിവാക്കാൻ എടുത്ത സംസ്ഥാന വനം-വന്യജീവി ബോർഡിന്റെ തീരുമാനം തിരുത്തിക്കൊണ്ട് ജനവാസ മേഖലകളെ ഒഴിവാക്കി പരിവേഷ് പോർട്ടലിലൂടെ അപ്ലോഡ് ചെയ്ത് കേന്ദ്രസർക്കാരിന് സമർപ്പിക്കുന്നതിന് ഉന്നതതല യോഗത്തിൽ തീരുമാനമായതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ.

ഇ പ്രദേശങ്ങൾ വനം വകുപ്പിന് കീഴിൽ കടുവാ സംരക്ഷണ പ്രദേശമായ പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരുന്ന തെറ്റായ നടപടി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അഭ്യർത്ഥന പരിഗണിച്ച് തിരുത്തിക്കൊണ്ട് ജനവാസ മേഖലകളെ PTR ൽ നിന്നും ഒഴിവാക്കി 19.01.2023 ൽ സംസ്ഥാന വനം-വന്യജീ വി ബോർഡ് തീരുമാനമെടുത്തിരുന്നു. പ്രസ്തുത തീരുമാനത്തിന് നിയമ പ്രാബല്യം കൈവരുന്നതിന് കേന്ദ്ര വനം-വന്യജീവി ബോർഡിന്റെ അംഗീകാരം നേടേണ്ട തുണ്ട്. ഇതേത്തുടർന്നാണ് സംസ്ഥാന വനം വന്യജീവി ബോർഡിന്റെ യോഗം ചേർന്നത്.
പരിവേഷ് പോർട്ടലിൽ അപ്ലോഡ് ചെയ്ത് അംഗീകാരം നേടുന്നതിനായി വനം വകുപ്പിന്റെയും, പെരിയാർ ടൈഗർ റിസർവിന്റെയും, ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന്. യോഗത്തിൽ വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ ഐ.എ.എസ്, വനം വകുപ്പ് മേധാവി ഗംഗാ സിംഗ് ഐ.എഫ്.എസ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി.ജയപ്രസാദ് ഐ.എഫ്.എസ്, പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ കെ.വി ഹരികൃഷ്ണൻ ഐ.എഫ്.എസ്, കോട്ടയം ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (വൈൽഡ് ലൈഫ് ) പി.പി പ്രമോദ് ഐ.എഫ്.എസ് തുടങ്ങിയവർ പങ്കെടുത്തു.
യോഗത്തിൽ വച്ച് നിയമപ്രകാരമുള്ള എല്ലാ ഡോക്യൂമെന്റുകളും, മതിയായ വിവരങ്ങളും ചേർത്ത് സംസ്ഥാന വന്യജീവി ബോർഡിന്റെ തീരുമാനം കേന്ദ്ര വന്യജീ വി ബോർഡിന് പരിവേഷ് പോർട്ടലിലൂടെ സമർപ്പിക്കുന്നതിന് തീരുമാനിച്ചു. പരമാവധി 10 ദിവസത്തിനുള്ളിൽ ഈ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പമ്പാവാലി, എയ്ഞ്ചൽ വാലി പ്രദേശങ്ങളെ വനമേഖലയിൽ നിന്ന് ഒഴിവാക്കി റവന്യൂ ഭൂമിയായും, ജനവാസ മേഖലയായും അംഗീകാരം നേടുന്നതിനുള്ള പൂർണ്ണമായ പ്രൊപ്പോ സൽ കേന്ദ്ര വനം വകുപ്പിന് സമർപ്പിക്കുമെന്നും എംഎൽഎ അറിയിച്ചു

+ There are no comments
Add yours