യുവതി ബസിൽ നിന്നും തെറിച്ച് വീണിട്ടും ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാതെ സെറാ ബസ് ജീവനക്കാർ

Estimated read time 1 min read
Share :

ബസിൽ നിന്നും തെറിച്ച് വീണിട്ടും, യുവതിയെ ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത. കാഞ്ഞിരപ്പള്ളി പാറത്തോട്ടി ലാണ് സംഭവം.പൊടിമറ്റം സ്വദേശി ചീരംകുന്നേൽ സിജി മോൾക്കാണ് പരുക്കേറ്റത്.

രാവിലെ 8.30 ഓടെയായിരുന്നു സംഭവം. പഴുമല അംഗൻവാടിയിലെ ഹെൽപ്പറായ സിജിമോൾ ജോലിയ്ക്കായി പോകും വഴിയാണ് അപകടമുണ്ടായത്. ബസ്റ്റോപ്പി ൽ ഇറങ്ങുവാൻ ശ്രമിക്കുന്നതിനിടെ സെറാ ബസ്‌ മുൻപോട്ട് എടുക്കുകയും സിജി റോഡിലേയ്ക്ക് തെറിച്ച് വീഴുകയുമായിരുന്നു.അപകട ശേഷവും മുൻപോട്ട് എടുത്ത് സ്വ കാര്യ ബസ് കുറച്ച് സമയം നിർത്തിയിട്ട ശേഷം മുൻപോട്ട് ഓടിച്ച് പോ യെന്നും തന്നെ ആശുപത്രിയിലെത്തിക്കാൻ പോലും സെറാ ബസ് ജീവനക്കാർ തയ്യാറായി ല്ലെന്നും സിജി പറഞ്ഞു.

ഓടിക്കൂടിയവരാണ് യുവതിയെ പിന്നീട് ആശുപത്രിയിൽ എത്തിച്ചത്. ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ തല യ്ക്ക് പിറകിലാണ് പരുക്ക്.

 

Share :

You May Also Like

More From Author

+ There are no comments

Add yours