മുണ്ടക്കയത്ത് സിനിമ സ്റ്റയ്ലിൽ മാരകായുധങ്ങളുമായി ഫിനാൻസ് സ്ഥാപനത്തിലെത്തി ജീവനക്കാരെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മുണ്ടക്കയത്ത് പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തി ജീവനക്കാരായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം വണ്ടൻപതാൽ ഭാഗത്ത് മാളിയേക്കൽ വീട്ടിൽ സ്റ്റിബിൻ സ്റ്റീഫൻ (30), മുണ്ടക്കയം കീച്ചൻപാറ ഭാഗത്ത് ചുങ്കത്തിൽ വീട്ടിൽ ദീപു ദിവാക രൻ(30) മുണ്ടക്കയം വെള്ളനാടി ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ രതീഷ്. ആർ (21) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ സംഘം ചേർന്ന് ബുധനാഴ്ച്ച 3:30 മണിയോടുകൂടി മുണ്ടക്കയം പൈങ്ങനാ ഭാഗത്ത് അരിവാൾ, വാക്കത്തി, സ്റ്റീൽ ദണ്ട് മുതലായ മാരകായുധങ്ങളുമായി കാറി ലെത്തി ഇവിടെ പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ അതിക്രമിച്ചുകയറി ജീവനക്കാരനായ യുവാവിനെ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച മറ്റു ജീവനക്കാരെയും ഇവർ ആക്രമിച്ചു.
സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവുമായി ഇവർക്ക് മുൻ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ സംഘം ചേർന്ന് സ്ഥാപനത്തി ലെത്തി ജീവനക്കാരെ ആക്രമിച്ചത്. തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്ട്രർ ചെയ്യുകയും ഇവരെ പിടികൂടുകയുമായി രുന്നു

+ There are no comments
Add yours