കെ കെ റോഡിൽ പാമ്പാടിക്ക് സമീപം ഒമ്പതാം മൈലിൽ കാൽനട യാത്രക്കാരൻ ടാങ്കർ ലോറി ഇടിച്ച് മരിച്ചു.തലയിലൂടെ ടാങ്കർ ലോറി കയറിയിറങ്ങിയാണ് വയോധികന് ദാ രുണാന്ത്യമുണ്ടായത്.കങ്ങഴ കുമ്മദാനം സ്വദേശി കുട്ടപ്പൻ (75) ആണ് മരിച്ചത്.

വൈകുന്നേരം 5.30 ഓടെയാണ് അപകടം ഉണ്ടായത്.കുമളി ഭാഗത്തേക്ക് ഇന്ധനവുമായി പോയ ടാങ്കറാണ് വഴിയാത്രികനെ ഇടിച്ചത്.അപകടത്തിൽ വാഹനത്തിനടിയിലേക്ക്  ഇ ദ്ദേഹം തെറിച്ച് വീണതോടെ തല തകർന്നിരുന്നു.പാമ്പാടി പോലീസും, ഫയർ ഫോ ഴ്സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.