കാഞ്ഞിരപ്പള്ളി: കേരളത്തിലെ പത്ത് ലക്ഷത്തോളം ചെറുകിട റബ്ബർ കർഷകർക്ക് ആ ശ്വാസകരമായ റബ്ബർ വിലസ്ഥിരതാ പദ്ധതി എൽ.ഡി.എഫ് സർക്കാർ അട്ടിമറിക്കാൻ ശ്ര മിക്കുന്നതായി കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം നേതൃയോഗം കുറ്റപ്പെടുത്തി. വില ത്തകർച്ച മൂലം ബുദ്ധിമുട്ടുന്ന റബ്ബർ കർഷകർക്ക് ആശ്വാസമായി കുറഞ്ഞത് കിലോക്ക് 150 രൂപയെങ്കിലും കിട്ടുന്നു എന്ന് ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് കഴിഞ്ഞ യു.ഡി. എഫ് സർക്കാർ റബ്ബർ വിലസ്ഥിരതാ പദ്ധതി കൊണ്ടുവന്നത്. എന്നാൽ എൽ. ഡി. എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പദ്ധതിയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്.

2019 മാർച്ച് 31 നു ശേഷമുള്ള ബില്ലുകളിൽ ഒന്നു പോലും ആനുകൂല്യം വിതരണം ചെ യ്യാൻ ഇതുവരെ പരിഗണിച്ചിട്ടില്ല. പദ്ധതിയുടെ കുടിശികയായി 57 കോടിയോളം രൂപ കർഷകർക്ക് നൽകാൻ കഴിഞ്ഞിട്ടില്ല എന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ നിയമ സഭയിൽ സമ്മതിക്കുകയുണ്ടായി. മൂന്നു വർഷം മുൻപ് റബ്ബർ ബോർഡ് തയ്യാറാക്കിയ കണക്ക് പ്രകാരം ഒരു കിലോഗ്രാം റബ്ബർ ഉൽപ്പാദിപ്പിക്കാൻ 172 രൂപ ചിലവു വരുമ്പോ ൾ ഇപ്പോൾ കർഷകന് കിട്ടുന്നത് 125 രൂപ മാത്രമാണ്. ഈ സാഹ്ചര്യത്തിൽ കർഷകർ ക്ക് കുറച്ചൊക്കെ ആശ്വാസകരമാകുമായിരുന്ന വില സ്ഥിരതാ പദ്ധതി സർക്കാർ അട്ടിമ റിക്കുന്നത് കടുത്ത പ്രതിഷേധാർഹമാണ്.   കർഷകർക്കുള്ള കുടിശിക അടിയന്തിരമായി വിതരണം ചെയ്യണം എന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും നേതൃയോഗം തീരുമാനിച്ചു.

കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിച്ച ബാങ്കിലെ സഹകാരികളോട് നേതൃയോഗം നന്ദി  രേഖ പ്പെടുത്തി. മണ്ഡലം പ്രസിഡന്റ് ജോബ് കെ. വെട്ടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോ ഗത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.എ ഷെമീർ, റോണി കെ. ബേബി, ബ്ലോ ക്ക് കമ്മറ്റി വൈസ് പ്രസിഡന്റുമാരായ പി. ജീരാജ്, സുനിൽ സീബ്ലൂ, ഒ.എം ഷാജി,  സർ വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സുനിജ സുനിൽ,  ഭ രണസമിതി അംഗങ്ങളായ തോമസുകുട്ടി ഞള്ളത്തുവയലിൽ, ടി.ജെ മോഹനൻ, ഫിലിപ്പ് പളളിവാതിൽക്കൽ എന്നിവർ പ്രസംഗിച്ചു.