പൊന്‍കുന്നം വൈസ്‌മെന്‍സ് ക്ലബിന്റെ കണ്‍വെന്‍ഷനും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍.ഗിരീഷ്‌കുമാര്‍ ഉദ്ഘാട നം ചെയ്തു. ക്ലബ് പ്രസിഡന്റ് ശ്രീകാന്ത് എസ്.ബാബു അധ്യക്ഷത വഹിച്ചു. കിഡ്‌നി കെയര്‍ പ്രോജക്ട് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ.സണ്ണി വി.സക്കറിയ ഉദ്ഘാടനം ചെയ്തു. ഡി സ്ട്രിക്ട് ഗവര്‍ണര്‍ ബിനോയ് തോമസ് പുതിയ ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

കെ.ഇ.തോമസുകുട്ടി, സാബു ജോര്‍ജ്, ഡോ.പി.ആര്‍.ബിജു, കെ.വി.ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി സെബാസ്റ്റ്യന്‍ മാത്യു (പ്രസി.), ശ്രീകാന്ത് എസ്.ബാബു (സെ ക്ര.), പ്രകാശ് ജോര്‍ജ്(ട്രഷ.), പി.ആര്‍.സജേഷ്‌കുമാര്‍(വൈ.പ്രസി.), പി.ജെ.സ്‌കറിയ(ജോ.സെക്ര.) എന്നിവര്‍ ചുമതലയേറ്റു. റോബി അല്‍ഫോന്‍സ് തോമസ്(വൈസ് ഗൈ), ലീമ ആന്‍സ് മാത്യു(വൈസ് മെനറ്റ്‌സ് പ്രസി.), കാര്‍ത്തിക ശ്രീകാന്ത്(സെക്ര.), ആന്‍സി പ്രകാശ്(വൈസ് ലേഡി), വൈഗ ശ്രീകാന്ത്(വൈസ് ലിങ്‌സ് പ്രസി.), സെറ ടോം(സെക്ര.) എന്നിവ രും ചുമതലയേറ്റു.

+ There are no comments
Add yours