കാഞ്ഞിരപ്പളളി : കേരള യൂത്ത് ഫ്രണ്ട് (എം) മെബർഷിപ്പ് ക്യാബിനിൽ ജില്ലയിൽ ഏ റ്റവും കൂടുതൽ നവ മെബർഷിപ്പ് ചേർത്ത കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മി റ്റിയുടെ അമരം കാക്കാൻ കാഞ്ഞിരപ്പള്ളിയുടെ പിള്ളെച്ചന് വീണ്ടും നിയോഗം. യൂ ത്ത് ഫ്രണ്ട് (എം) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റായി രാഹുൽ ബി. പിള്ളെയെ വീണ്ടും ഐക്യകണ്ഠേന തെരഞ്ഞെടുത്തു. കാഞ്ഞിരപ്പള്ളി യൂത്ത് ഫ്രണ്ടി ന്റെ ചരിത്രത്തിൽ ആദ്യമായി മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ വാർഡ്  മണ്ഡലം നി യോജകമണ്ഡലം കമ്മിറ്റികൾ ജനാധിപത്യ സ്വഭാവത്തോടെയും മേൽകമ്മിറ്റികളിലേ ക്ക് പ്രതിനിധ്യ സ്വഭാവത്തോടെയും സെമി കേഡർ സിസ്റ്റത്തിൽ നടന്ന തെരഞ്ഞെടു പ്പിൽ രാഹുൽ ബി പിളളയെ പ്രസിഡന്റും നാസർ സലാമിനെ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തത്.
ആദ്യം വാഴൂരും പിന്നീട് മണ്ഡലം പുനസംഘടനയ്ക്ക് ശേഷം  കാഞ്ഞിരപ്പള്ളി യുമാ യി മാറിയ മണ്ഡലത്തിൽ തുടർച്ചയായി കേരള കോൺഗ്രസ് (എം) പ്രധിനിധിയാണ് നിയമസഭയിൽ കാഞ്ഞിരപ്പള്ളിയെ പ്രതിനിധീകരിക്കുന്നത്. കേരള കോൺഗ്രസ് പാർ ട്ടിയുടെ ജന്മത്തിന് കാരണഭൂതനായ പി.ടി ചാക്കോ മുതൽ  K നാരായണക്കുറുപ്പ്  തുട ർന്ന് ജയരാജ് അടക്കം കേരള കോൺഗ്രസിൻറെ പ്രബലരായ നേതാക്കന്മാരുടെ കർമ്മ മണ്ഡലത്തിൽ കേരള കോൺഗ്രസ് പാർട്ടിക്കും കേരള യൂത്ത് ഫ്രണ്ട് (എം) നും ആഴ ത്തിൽ വേരോട്ടം ഉണ്ട് .യുവജന സംഘടനകൾ അരാഷ്ട്രീയവാദം , അനിയന്ത്രിതമായ വിദേശ കുടിയേറ്റം തുടങ്ങിയ സമാനതകൾ ഇല്ലാത്ത പ്രതിസന്ധി നേരിടുമ്പോഴും ആയിരത്തിൽപരം അംഗങ്ങളെ പുതുതായി സംഘടനയിലേക്ക് ആകർഷിക്കുവാൻ കാഞ്ഞിരപ്പള്ളി നിയോജക കമ്മിറ്റിക്കായി.
പിതാവിന്റെ കാലം മുതൽ തന്നെ മണിസാറിനോടും ജോസ് കെ മാണിയോടും കൂറു പുലർത്തുന്ന കുടുബത്തിലെ അംഗമായ നാസർ സലിം കേരള കോൺഗ്രസ് എം യു ഡി എഫ് വിട്ട് എൽഡിഎഫിൽ എത്തിയ ത്രിതല പഞ്ചായത്ത് ഇലക്ഷനിലും അതിനു ശേഷം നടന്ന നിയമസഭ ഇലക്ഷനിലും സംഘാടന മികവുകൊണ്ട് ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. കാറ്ററിംഗ് വർക്കേഴ്സ് &വെൽഫയർ അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി കാഞ്ഞിരപ്പള്ളി 11ാം വാർഡിന്റ പാർട്ടിയുടെ വാർഡ് പ്രസിഡന്റ്‌, പാർട്ടി യുടെ നിയോജക മണ്ഡലം കമ്മറ്റി അംഗം, യൂത്ത് ഫ്രണ്ടിന്റെ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ തുടങ്ങിയ വിപുലമായ പ്രവർത്തന മേഖലകളിൽ പ്രാഹൽഭ്യം തെളിയിച്ചു. കാഞ്ഞിരപ്പള്ളി യൂത്ത് ഫ്രണ്ട് (എം) നിയോജക മണ്ഡലം ഓഫീസ് ചാർജ് സെക്രട്ടറി യുടെ താൽക്കാലിക ചുമതല കഴിഞ്ഞ ഒരു വർഷക്കാലമായി നിർവഹിച്ചു വരികയായിരുന്നു. കാഞ്ഞിരപ്പള്ളി വില്ലേജ് സമിതിയിൽ എം ൽഎ പ്രേതിനിധിയാ യും, ബ്ലോക്ക് വികസന സമിതിയിൽ അംഗമായും പ്രേവർത്തിക്കുന്നു. കേരള യൂത്ത് കമ്മീഷൻ കോട്ടയം ജില്ലാ കോഡിനേറ്ററായി അടുത്തയിടെ നിയമിതനായ നാസർ കാഞ്ഞിരപ്പള്ളിയിൽ പൂതക്കുഴി ജുമാ മസ്ജിദ് ജോയിന്റ് സെക്രട്ടറി യുമാണ്.