വിവാദ ഫോണ്‍ സംഭാഷണത്തില്‍ മൂന്ന് മിനിട്ട് മാത്രമാണ് താന്‍ സംസാരിച്ചതെന്നും അ വശേഷിച്ച നാല് മിനിട്ടിലുള്ള മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട സംഭാഷണം ത ന്റേതല്ലെന്നും പി സി ജോര്‍ജ്. ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് എംഎല്‍എ ഇ ക്കാര്യം അറിയിച്ചിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി ന ല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഫോണില്‍ കേശവന്‍ നായരാണോ എന്നു ചോ ദിച്ചു സെബാസ്റ്റ്യന്‍ എന്ന പേരില്‍ വിളിച്ചയാളുമായുള്ള സംഭാഷണത്തിന് ഒടുവില്‍ പി. സി.ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയതായി ആരോപണം ഉയര്‍ന്നത്.

ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച തോടെ പ്രതിഷേധം ശക്തമായി. പി സി ജോര്‍ജ് എത്ര നിഷേധിച്ചാലും ഫോണിലെ സംഭാ ഷണം അദ്ദേഹത്തിന്റേത് തന്നെയാണെന്ന് പ്രതിഷേധം ഉയര്‍ത്തിയവര്‍ പറയുന്നു. പി സി ജോര്‍ജിന്റെ സ്വതസിദ്ധമായ ശൈലിയും വാക്കുകളും അതേപടി സംഭാഷണത്തില്‍ വ്യക്തമാണെന്നാണ് ആരോപണം. മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഈരാ റ്റുപേട്ടയില്‍ എംഎല്‍എ യുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി മാറി യിരുന്നു.

മാര്‍ച്ചിന് ഒടുവില്‍ വീട്ടിലേക്ക് കല്ലേറുണ്ടായി. 40 ഓളം പേര്‍ക്കെതിരെ കേസെടുത്തെന്ന് പോലീസ് അറിയിച്ചു. വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് . എം എല്‍എ ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധ വോയിസ് ക്ലിപ്പുകളും പ്രതികര ണങ്ങളും നിറഞ്ഞുകൊണ്ടിരിക്കെയാണ് ഇപ്പോള്‍ ഡിജിപിക്ക് പരാതി നല്‍കിയിരിക്കു ന്നത്.