ഇ പി ജയരാജനെതിരായ ആരോപണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് മു ൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പുറത്ത് വന്നിരിക്കുന്നത് പാർട്ടിയുടെ ആ ദ്യന്തര കാര്യമോ ,പാർട്ടിക്കാര്യമോ അല്ല. കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന കാ ര്യമാണ്. കൊടിയ അഴിമതിയാണ് പിണറായി വിജയൻ്റെ ഒന്നാം ഗവൺമെൻ്റിലും ര ണ്ടാം ഗവൺമെൻ്റിലും നടന്നുകൊണ്ടിരിക്കുന്നത്.
വിശ്വാസയോഗ്യമായ അന്വേഷണമുണ്ടായാൽ മാത്രമെ വസ്തുതകൾ പുറത്ത് വരു. മ ഞ്ഞ് മലയുടെ ഒരറ്റം മാത്രമാണ് പുറത്ത് വന്നിരിക്കുന്നത്.ഇപി ജയരാജനും പി ജയരാ ജനും തമ്മിലുള്ള തർക്കമായി ഇതിനെ കാണാൻ കഴിയില്ല. ഇടതു മുന്നണി ഗവൺമെ ൻ്റിൻ്റെ കാലത്തെ അഴിമതികൾ ഓരോന്നോരാന്നായി പുറത്ത് വരേണ്ടതായിട്ടുണ്ട്. അ തിനനുസരിച്ചുള്ള സമഗ്രമായി അന്വേഷണമാണ് അനി വാര്യം.ജയരാജൻ മന്ത്രിയാ യി രുന്ന കാലത്ത് നടത്തിയ അഴിമതിയാന്നും ചെന്നിത്തല പറഞ്ഞു.