കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി സ്വദേശി ഷിജോ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തത് റൊമേനിയ സ്വദേശി വെറോനിക്കയെ. ഇരുവരുടെയും വിവാഹം ഇന്നലെ ഉച്ച യ്ക്ക് കൂവപ്പള്ളി സെന്റ് ജോസഫ്സ് പള്ളിയിൽ നടന്നു. കൂവപ്പള്ളി കോശാക്കൽ കെ.വി.മാത്യുവിന്റെയും തങ്കമ്മയുടെയും മകൻ ഷിജോ മാത്യു (37)റൊമേനിയ സ്വദേ ശികളായ ടെനാഷ–യുലിയാന ദമ്പതികളുടെ മകൾ വെറോനിക്ക കോൺസ്റ്റാന്റിനി സ്കുവിനെയാണ് (32) വിവാഹം ചെയ്തത്. ബഹ്റൈനിൽ മെക്കാനിക്കൽ ഡിസൈന റായ ഷിജോ തിരുവനന്തപുരം കുടപ്പനക്കുന്ന് തപോവനം സിദ്ധാശ്രമത്തിൽ യോഗാ പഠനത്തിനിടെയാണ് വെറോനിക്കയെ പരിചയപ്പെടുന്നത്.

ഇവിടെ നിന്നു യോഗ പഠിച്ച വെറോനിക്ക, റൊമേനിയയിൽ യോഗ പരിശീലിപ്പിക്കുന്ന തപോവനം ആശ്രമത്തിന്റെ ശാഖ നടത്തുകയാണ്. വെറോനിക്കയുടെ അച്ഛൻ ടെനാഷെ യും അമ്മ യുലിയാനയും സഹോദരൻ അലക്സാണ്ടറും വിവാഹത്തിന് എത്തിയിരു ന്നു.