മുണ്ടക്കയം: പുരോഗമന ആശയങ്ങളുടെ പ്രചാരകനും സംവാദങ്ങളില്‍പോലും സൗഹൃ ദം പങ്കു വെക്കുകയും ചെയ്ത ഡോ.രാജന്‍ബാബുവിന്റെ പേരില്‍ രൂപംകൊണ്ട ഫൗണ്ടേഷന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണന്നു മുന്‍ എം.എല്‍.എ.കെ.ജെ. തോമസ്. രാജന്‍ബാബു അുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫൗണ്ടേഷന്‍ പ്രസിഡന്റെ് പിപി.ജോഷി അധ്യക്ഷത വഹിച്ചയോഗത്തില്‍ ജോഷിമംഗലം അംഗത്വ വിതരണം നിര്‍വ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജു,ജില്ലാ പഞ്ചായത്തഗം കെ.രാജേഷ്, സുനില്‍ രാജ്, ടി.എം.പരീത് ഖാന്‍, ഒ.പി.എ.സലാം, സോണി തോമസ്, ഇ.വി തങ്കപ്പന്‍, പി.ആര്‍.ജയകുമാര്‍, ചാര്‍ളികോശി, സി.വി.അനില്‍ കുമാര്‍, റജി ചാക്കോ, നൗഷാദ് വെംബ്ലി, തമ്പി കാവുംപാടം, ബി.ജയചന്ദ്രന്‍, സൂസമ്മ മാത്യു, ഫ്ളോറി ആന്റണി, രേഖാദാസ്, പ്രമീള ബിജു, പി.വി.സോമന്‍, സി.ഡി.വിജയന്‍, ഇ.എ.എബ്രഹാം ,പി.എന്‍.കുട്ടപ്പന്‍ ഫസലുല്‍ഹക്ക് തുടങ്ങിയവര്‍ സംസാരിച്ചു.