കാഞ്ഞിരപ്പള്ളി: അഞ്ചിലപ്പയിൽ ചിറക്കടവ് പഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തി ക്കുന്ന വിദേശ മദ്യശാല ഞള്ളമറ്റത്തേക്ക് മാറ്റുവാനുള്ള നീക്കത്തെ എതിർക്കുമെന്ന് ജന കീയ സമിതി. പഞ്ചായത്ത് ഡി ആൻഡ് ഒ സർട്ടിഫിക്കറ്റ് മദ്യശാലയുടെ പ്രവർത്തിക്കുന്ന കെട്ടിടത്തിന് നൽകിയിട്ടില്ല. മദ്യശാലയുടെ പ്രവർത്തനം നിറുത്തണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് കമ്മറ്റിയിൽ പ്രമേയവും പാസാക്കിയിരുന്നു. മദ്യശാലയുടെ പ്രവർത്തന ത്തിനെതിരെ നിലവിൽ കോടതിയിൽ കേസും നടന്ന് വരികയാണ്.

ഇതെ തുടർന്നാണ് മദ്യശാല മാറ്റി സ്ഥാപിക്കുവാനുള്ള നീക്കം നടത്തുന്നത്. ഞള്ളമറ്റത്ത് നിന്ന് 5 കിലോമീറ്റർ അകലെ കൊരട്ടിയിൽ നിലവിൽ മദ്യശാല പ്രവർത്തിക്കുന്നുണ്ട്. മദ്യശാലയക്കായി കണ്ടെത്തിയിട്ടുള്ള സ്ഥലത്തേക്കുള്ള റോഡുകളും ഇടുങ്ങിയതാണ്. ജനവാസ കേന്ദ്രത്തിൽ മദ്യശാല സ്ഥാപിക്കുവാനുള്ള നീക്കം ഉപക്ഷിക്കണമെന്നും മദ്യശാ ലയുടെ പ്രവർത്തനം ടൗണിലേക്ക് മാറ്റണമെന്നും ജനകീയ സമിതി യോഗം ആവശ്യപ്പെട്ടു. യോഗം വാർഡംഗം റിജോ വാളാന്തറ ഉദ്ഘാടനം ചെയ്്തു.

ചാക്കപ്പൻ കിഴക്കേത്തലയ്ക്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം റോസമ്മ വെട്ടിത്താനം, ഷാജൻ മണ്ണംപ്ലാക്കൽ, അപ്പച്ചൻ വെട്ടിത്താനം. ബോബൻ വെട്ടിക്കാട്ട്, മാത്യൂസ് മേട്ടയിൽ, മുസോളിനി മണ്ണംപ്ലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.