പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങ ളുടെ ഭാഗമായി വാഴൂർ ഗവ. ഹൈസ്കൂളിൽ “മാലിന്യ സംസ്കരണം” എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം, ഉറവിട തല മാലിന്യ വേർതിരിക്കൽ, പുനരുപയോഗം, പുനഃചംക്രമണം എന്നിവയെക്കുറിച്ചുള്ള അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ് സംഘ ടിപ്പിച്ചത്. ക്ലീൻ കേരള കമ്പനി സെക്ടർ കോ-ഓർഡിനേറ്റർ അൻഷാദ് ഇസ്മായിൽ ക്ലാസിന് നേതൃത്വം നൽകി.
തുടർന്ന്, സ്കൂളിലെ ജൂനിയർ റെഡ് ക്രോസ് കേഡറ്റുകൾ വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ ക്ലീൻ കേരള കമ്പനി പ്രവർത്തിപ്പിക്കുന്ന റിസോഴ്സ് റിക്കവറി ഫെസിലിറ്റി (RRF) സന്ദർ ശിച്ചു. അവിടെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങളുടെ സെഗ്രിഗേഷൻ (വേർതിരിക്കൽ), ബെയിലിങ് (Baling), സംഭരണം എന്നിവ നേരിൽ കണ്ട് മനസ്സിലാക്കുക യും മാലിന്യ സംസ്കരണത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് വിശദമായി അറിയുകയും ചെയ്തു. ശ്രീജിത് എം എസ് സ്വാഗതവും പ്രീതി മോൾ റ്റി. പി നന്ദിയും രേഖപ്പെടുത്തി. പരിസ്ഥിതി സംരക്ഷണത്തിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തവും ഉത്തരവാദിത്തബോധവും വർധിപ്പിക്കാൻ പരിപാടി സഹായകമായതായി സംഘാടകർ അറിയിച്ചു.

+ There are no comments
Add yours