2011 മുതൽ 2017വരെയുള്ള വാറ്റു  കണക്കുകൾ mis maching എന്ന് പറഞ്ഞു വ്യാപാരി കൾക്ക് ലക്ഷങ്ങളുടെ നോട്ടീസ് നൽകിയിരിക്കുന്ന GST ഉദ്യോഗസ്ഥരുടെയും സർക്കാരി ന്റെയും വ്യാപാരി ദ്രോഹ നയങ്ങൾക്ക് എതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന സ മരത്തിന്റെ ഭാഗമായി 29 ചൊവ്വാഴ്ച്ച  സംസ്ഥാനത്തെ വ്യാപാരികൾ പണിമുടക്കുന്നു. ഇതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി യൂണിറ്റിലെ മുഴുവൻ വ്യാപാര സ്ഥാപങ്ങളും  പൂർണമായി അടച്ചിടുമെന്നു വ്യാപാരി വ്യവസായി ഏകോപനസമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.  അന്നേ ദിവസം എല്ലാ വ്യാപാരികളും കോട്ടയം കളക്ട്രേറ് ധർണയിലും പ്രകടനത്തിലും പങ്കെടുക്കണമെന്നു പ്രസിഡന്റ് ബെന്നിച്ചൻ കുട്ടൻചിറയിലും സെക്രട്ടറി ബിജു പ ത്യാലയും അറിയിച്ചു.