മുഴുവൻ തൊഴിലാളി മേഖലകളേയും സ്വകാര്യവൽക്കരിക്കുകയെന്നതാണു് ബി.ജെ.പി സർക്കാരിന്റെ ലക്ഷ്യമെന്നു സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം എം.പി. വി.ആർ ഭാസ്ക്കരൻ നഗറിൽ (കെഎംഎ ഓഡിറ്റോറിയം)  സി ഐ ടി യു കോട്ടയം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയാ യിരുന്നു എളമരം കരീം. വസ്ത്രവ്യാപാരശാലകളും ചെരുപ്പുകടകളുമായി നാടാകെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയെങ്കിലും വ്യാപാരമാദ്യം കാരണം ഓരോന്നാ യി അടച്ചു പൂട്ടി കൊണ്ടിരിക്കുകയാണ്. വരവിനേക്കാൾ ചെലവു കൂടി കൊണ്ടിരിക്കു ന്ന ഈ അവസ്ഥയിൽ മനുഷ്യരുടെ വരുമാനമെല്ലാo സമ്പന്നർ തട്ടിയെടുക്കുന്ന അവസ്ഥ യാണ്.കർഷകരുടെ ഉൽപ്പാദന ചെലവ് ഏറിയെങ്കിലും ഇതിനു പറ്റിയ രീതിയിലുള്ള വില ലഭിക്കാതെ വന്നതോടെ ഈ മേഖലയും സ്തംഭനാവസ്ഥയിലായി.കുത്തക വ്യാപാ രികളെ ആകർഷിക്കുവാനാവശ്യമായ നടപടി യു മാ യി കേന്ദ്ര സർക്കാർ ഓടി നടക്കു കയാണെന്നും എളമരം കരീം പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് വി പി ഇബ്രാഹീം അധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ കെ രാജേഷ് സ്വാഗതം പറഞ്ഞു.ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ  വി  റസൽ കണക്കും അവതരിപ്പിച്ചു.കെ ജെ തോമസ്, വി എൻ വാസവൻ, എൻ  പത്മലോചനൻ, അജയകുമാർ, കെ പി മേരി, വി പി ഇസ്മയിൽ, അഡ്വ.റെജി സഖറിയ, അഡ്വ: കെ അനിൽകുമാർ എന്നിവർ സംസാരിച്ചു.പ്രതിനിധി സമ്മേളനം ചൊവ്വാഴ്ചയും തുടരും’ സമ്മേളനത്തിന് സമാപനം കുറിച്ച് ബുധനാഴ്ച വൈകുന്നേരം നാലിന് ജില്ല കേന്ദ്രീകരിച്ച് പ്രകടനവും യോഗവും നടക്കും.