കാഞ്ഞിരപ്പള്ളിയിലെ പത്ര-ദൃശ്യ മാധ്യമ പ്രവർത്തകരുടെ സംഘടനയായ കാഞ്ഞിരപ്പ ള്ളി മീഡിയ സെന്റെർ പുതിയ മന്ദിരം ഉദ്ഘാടനത്തിനൊരുങ്ങുന്നു. ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ജില്ലാ പഞ്ചായത്ത് ഫണ്ട് 17 ലക്ഷo രൂപ വിനിയോഗിച്ചാണ് പുതിയ മന്ദിരം നിർമ്മിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളി കുരുശ് കവലയിൽ ടാക്സി സ്റ്റാൻഡിനോട് ചേർന്നാണ് 2 നിലകളിലായുള്ള പുതിയ മന്ദിരത്തി ന്റെ നിർമ്മാണം പൂർത്തികരിച്ചിരിക്കുന്നത്. ശനിയാഴ്ച കാഞ്ഞിരപ്പള്ളി MLA Dr.N ജയരാജ് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ അറി യിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ അദ്ധ്യക്ഷത വഹിക്കുo.

ചടങ്ങിൽ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ, ബ്ലോക്ക് പ്രസി ഡന്റ് സോഫി ജോസഫ്, ജില്ല പഞ്ചായത്തംഗം K രാജേഷ് തുടങ്ങിയവർ പങ്കെടുക്കുമെ ന്നും ഭാരവാഹികൾ അറിയിച്ചു. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനത്തോടെ കോട്ടയം പ്രസ്ക്ലബ്ലിന് പുറമേ സ്വന്തമായി മന്ദിരമുള്ള ജില്ലയിലെ ഏക മീഡിയ സെന്ററായി മാറുകയാണ് കാഞ്ഞിരപ്പള്ളി.