കാഞ്ഞിരപ്പള്ളി പട്ടിമറ്റത്ത് നിർമ്മാണ പ്രവർത്തനം നടക്കുന്നതിനിടെ റോഡിന്റെ സംര ക്ഷണഭിത്തി ഇടിഞ്ഞു വീണു.റോഡ് അപകടാവസ്ഥയിലായതോടെ ഇതുവഴി എരുമേലി യിലേയ്ക്കുള്ള വാഹന ഗതാഗതം നിരോധിച്ചു.
പ്രളയത്തെ തുടർന്ന് അപകടാവസ്ഥയിലായ കാഞ്ഞിരപ്പള്ളി-എരുമേലി റോഡിലെ പട്ടിമ റ്റം ഭാഗത്തെ നവീകരണ പ്രവർത്തനങ്ങൾ രാവിലെ നടന്നു വരുന്നതിനിടെയാണ് മണ്ണിടി ച്ചിൽ ഉണ്ടായത്.  ടാറിങ് വിണ്ട് കീറി സംരക്ഷണ ഭിത്തിയുടെ ഭാഗത്തെ മണ്ണ് ഒലിച്ച് പോ യതിനെ തുടര്‍ന്ന് ഈ ഭാഗത്ത് പുതിയ സംരക്ഷണഭിത്തി നിർമ്മിക്കുന്നതിന്റെ ഭാഗമായി ഹിറ്റാച്ചി ഉപയോഗിച്ച്  മണ്ണ് നീക്കുകയായിരുന്നു.ഇതിനിടെയാണ് റോഡിനടിയിലെ അടക്കം മണ്ണ് ഹിറ്റാച്ചിയുടെ മുകളിലേക്ക് പതിച്ചത്.
തുടർന്ന് ജെസിബി ഉപയോഗിച്ച്  മണ്ണ് നീക്കം ചെയ്ത ശേഷമാണ് നിർമ്മാണ പ്രവർത്ത നം തുടർന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് അപകടാവസ്ഥയിലായതോടെ ഇതുവഴി യുള്ള വാഹന ഗതാഗതം താല്ക്കാലികമായി നിരോധിച്ചതായി പിഡബ്ലു ഡി അസി. എക്സി.എഞ്ചിനീയർ അറിയിച്ചു. ഇരുചക്രവാഹനങ്ങൾക്കടക്കം നിരോധനം ബാധക മാണ്. ഇരുപത്തിയാറാം മൈലിൽ നിന്ന് എരുമേലിക്ക് പോകേണ്ട വാഹനങ്ങൾ ഒന്നാം മൈൽ ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് കാരി കുളം റോഡുവഴി പോകേണ്ടതും, കാഞ്ഞിരപ്പള്ളിക്ക് വരുന്ന വാഹനങ്ങൾ പട്ടിമറ്റം പൂതക്കുഴി റോഡുവഴിയോ, പട്ടിമറ്റം മണ്ണാറക്കയം റോഡുവഴിയോ തിരിഞ്ഞ് പോകേണ്ടതാണന്നും അറിയിപ്പിൽ പറയുന്നു.