ചിറ്റാർ പുഴയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി ചിറ്റാർപുഴ പുനർജനി പദ്ധ തി 18ന് ആരംഭിക്കും. ആനക്കല്ലിലും കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലും ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമാകും.  20 ലക്ഷം രൂപയാണ് പദ്ധതിയ്ക്ക് തുകവകയിരു ത്തിയിരിക്കുന്നത്.

മുൻ വർഷങ്ങളിലെ പ്രളയത്തെ തുടർന്ന് വിവിധ നദികളിലും അവയുടെ കൈവഴി കളിലും കൈത്തോടുകളിലും നീരൊഴുക്ക് തടസപ്പെടുന്ന രീതിയിൽ എക്കലും ചെളി യും പാറക്കല്ലുകളും മറ്റ് മാലിന്യങ്ങളും അടിഞ്ഞു കൂടിയിരുന്നു. ഇവ നീക്കം ചെയ്ത് ആഴം കുട്ടി നീരൊഴുക്ക് സുഗമമാക്കുന്നതിനായിട്ടാണ് പുനർജനി പദ്ധതി നടപ്പിലാക്കു ന്നത്.

പഞ്ചായത്തു തല പ്രവർത്തനങ്ങളെക്കുറിച്ച് നടന്ന ആലോചന യോഗം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് കെ.ആർ. തങ്കപ്പൻ അധ്യക്ഷത വ ഹിച്ചു. വൈസ് പ്രസിഡന്‍റ് റോസമ്മ തോമസ്, വികസന കാര്യ ചെയർമാൻ വി.എൻ. രാജേഷ് എന്നിവർ പ്രസംഗിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം ജെസി ഷജൻ, ക്ഷേമകാര്യ ചെയർ പേഴ്സൺ ശ്യാമള ഗംഗാധ രൻ, സെക്രട്ടറി ഷാഹുൽ ഹമീദ്, എസ്. ശ്രീകുമാർ, ഇറിഗേഷൻ വകുപ്പ്, റവന്യു വകു പ്പ്, എൽഎസ്ജിഡി എൻജിനീയറിംഗ് വിഭാഗം, എൻആർഇജി വിഭാഗം ഉദ്യോഗസ്ഥർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, ഹരിത കേരളം മിഷൻ അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.  തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ സേ ന, ജനപ്രതിനിധികൾ, വോളണ്ടിയർമാർ, സന്നദ്ധ സംഘടന അംഗങ്ങൾ, ഇറിഗേഷൻ വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് ശുചീകരണപ്രവർത്തനങ്ങൾ.