പൊൻകുന്നം: നൂറോളം പ്രവർത്തകർക്കൊപ്പം ലാജി തോമസ് ജോസഫ് ഗ്രൂപ്പിൽ ചേ ർന്നതായ വാർത്ത അടിസ്ഥാനരഹിതമെന്ന് കേരളാ യൂത്ത് ഫ്രണ്ട്  (എം) നേതൃത്വം അറിയിച്ചു. പാർട്ടി തീരുമാനത്തിനെതിരായി കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പി ൽ മത്സരിച്ച അദ്ദേഹത്തെ ആ സമയത്ത് തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയി രുന്നു. കേരളാ കോൺഗ്രസ് (എം) അംഗത്വമുള്ള ആരും അദ്ദേഹത്തോടൊപ്പം പോയി ട്ടില്ല. നൂറോളം പ്രവർത്തകർ തന്നോടൊപ്പം ഉണ്ടെന്ന വാദം പച്ചക്കള്ളമാണ്. കൂടെ ഉ ണ്ട് എന്ന് പറയുന്ന ഒരാളുടെയെങ്കിലും പേരു വെളിപ്പെടുത്തുവാൻ തയാറാകണം എ ന്ന് അദ്ദേഹത്തെ വെല്ലുവിളിക്കുന്നു.
പാർട്ടി കഴിഞ്ഞ കാലങ്ങളിൽ അദ്ദേഹത്തിന് നിരവധി പദവികൾ നല്കിയിരുന്നതാണ്. 17 വർഷം ചിറക്കടവ് സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, കാഞ്ഞിരപ്പ ള്ളി സർക്കിൾ സഹകരണ യൂണിയൻ മെമ്പർ, യൂത്ത് ഫ്രണ്ട് (എം) കാഞ്ഞിരപ്പള്ളി നി യോജക മണ്ഡലം പ്രസിഡന്റ് എന്നീ പദവികൾ പാർട്ടി നല്കിയതാണ്. തെരഞ്ഞെടുപ്പു വേളകളിൽ സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കുന്നത് അദ്ദേഹത്തിന്റെ സ്വഭാവ രീതിയാ ണ്.
ബാങ്ക് വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും അവിശ്വാസത്തിലൂടെ കോൺഗ്രസ് പാ ർട്ടി തന്നെ പുറത്താക്കിയപ്പോൾ അവർക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങ ളെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കുവാൻ അദ്ദേഹം തയ്യാറാവണം.  അധികാരമോ ഹം തലയ്ക്കു പിടിച്ച ലാജിയുടെ നടപടി വിനാശ കാലേ വിപരീത ബുദ്ധി എന്ന പഴ ഞ്ചൊല്ല് അന്വർത്ഥമാക്കുന്നതാണ്.പേരും ചിഹ്നവുമില്ലാത്ത പാർട്ടിയിലേക്കുളള അദ്ദേ ഹത്തിന്റെ പലായനം ആത്മഹ ത്യാപരമാണെന്നും കേരളാ യൂത്ത്ഫ്രണ്ട് എം നേതൃ ത്വം വ്യക്തമാക്കി.