എരുമേലി, മുണ്ടക്കയം ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ കണ്ണിമല, പാക്കാനം, കാരിശ്ശേരി പ്രദേശങ്ങളിൽ നാളുകളായി കാട്ടാനശല്യം രൂക്ഷമാവുകയും, കാട്ടാനകളുടെ ഉപദ്രവംമൂലം കൃഷി നാശം സംഭവിക്കുകയും ചെയ്ത ഭാഗങ്ങളിൽ വന്യ മൃഗ ശല്യത്തിന് പരിഹാരമുണ്ടാക്കുന്നതിന് മാർഗങ്ങൾ ആരായുന്നതിനായി വനം വ കുപ്പ് ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടുമൊപ്പം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ വന്യമൃഗം ശല്യം ബാധിച്ച കാർഷിക മേഖലകൾ സന്ദർശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് നിലവിലുള്ള സൗരവേലികൾ അറ്റകുറ്റപ്പണികൾ നട ത്തി കാര്യക്ഷമമാക്കുന്നതിനും,കൂടുതൽ ഫലപ്രദമാക്കുന്നതിനും വേണ്ടി പ്രദേശ വാ സികളുടെ ആവശ്യം മാനിച്ച് സൗരവേലികൾ സ്ഥാനം മാറ്റി സ്ഥാപിക്കുന്നതിനും നി ശ്ചയിച്ചു.
കൂടാതെ സൗരവേലികൾ കൂടുതൽ സ്ഥലങ്ങളിലേക്ക് ദീർഘിപ്പിക്കുന്നതിനും തീരുമാ നം കൈക്കൊണ്ടു. വനാതിർത്തിയും, ജനവാസ മേഖലയും തിരിച്ച് കിടങ്ങുകൾ നിർ മ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കി സമർപ്പിക്കുന്നതിനും എംഎൽഎ വനംവകുപ്പ് ഉ ദ്യോഗസ്ഥർക്ക്  നിർദ്ദേശം നൽകി. കൂടാതെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജാഗ്രതാ സമിതികൾ രൂപീകരിച്ച് ജനവാസ മേഖലകൾ വന്യമൃഗശല്യത്തിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങൾ സ്വീകരിക്കുന്നതിനും നിശ്ചയിച്ചു.
എംഎൽഎയോടൊപ്പം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിൻസി മാനുവൽ, ഷിനി മോൾ സുധൻ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി.ആർ ജയൻ, മുൻ ഗ്രാമപഞ്ചായത്ത് പ്ര സിഡന്റ് ബേബിച്ചൻ പ്ലാക്കാട്ട്, മുൻ പഞ്ചായത്ത് മെമ്പർ റ്റി.ഡി ഗംഗാധരൻ തൈനി യിൽ, കണ്ണിമല സെന്റ് ജോസഫ് ഇടവക വികാരി ഫാ.ജോസഫ് വരിക്കമാക്കൽ, ഊര് മൂപ്പൻ കെ.എൻ പത്മനാഭൻ, പൊതുപ്രവർത്തകരായ പി.സി തോമസ് പാലൂക്കുന്നേൽ, ബോസ് ഉറുമ്പിൽ, തങ്കച്ചൻ കാരക്കാട്ട്, അജി വെട്ടുകല്ലാംകുഴി, ടി.എ ജോണി തകിടി യേൽ,  ജോജു പഴൂർ, ബിനു ജോസഫ് പുന്നത്താനം, മാത്യൂസ് വെട്ടുകല്ലാംകുഴി, അരു ൺ രാജു തുടങ്ങിയവരും സന്നിഹിതരായിരുന്നു.