ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക് യൂണിഫോമും പഠനോപകരണങ്ങളും വാങ്ങാൻ ധനസഹായം നൽകുന്ന വിദ്യാജ്യോതി പദ്ധതിയിലേക്ക് ഇപ്പോൾ ഓൺലൈനായി അ പേക്ഷിക്കാം. ഭിന്നശേഷിയുള്ള കുട്ടികളെ വിദ്യാഭ്യാസപരമായി ഉയർച്ചയിലേയ്ക്ക് ന യിക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹികനീതി വകുപ്പാണ്് പദ്ധതി നടപ്പാക്കുന്നത്. സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിയുള്ള വിദ്യാർഥികൾക്കാണ് ധനസഹായം അനുവദിക്കുക. ഒമ്പതാം ക്ലാസ് മുതലുള്ള ക്ലാസുകളിൽ പഠിക്കുന്നവർക്കാണ് സഹായം ലഭിക്കുക.
ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വാങ്ങു ന്നതിന് 1000 രൂപയും യൂണിഫോം വാങ്ങുന്നതിന് 1500 രൂപയും ലഭിക്കും. പ്ലസ് വൺ, പ്ലസ് ടു, ഐ. ടി. ഐ വിദ്യാർഥികൾക്ക് യൂണിഫോമിന് 1500 രൂപയും പഠനോപകര ണത്തിനു 2000 രൂപയും ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, മറ്റ് പ്രൊഫഷണ ൽ കോഴ്‌സുകൾ പഠിക്കുന്നവർക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിനായി 3000 രൂപ യും ലഭിക്കും.
അപേക്ഷകന് 40 ശതമാനമോ അതിനു മുകളിലോ വൈകല്യമുണ്ടെന്ന് മെഡിക്കൽ ബോർഡ് നൽകിയിട്ടുള്ള സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്,  വിദ്യാർ ഥി പഠിക്കുന്ന സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയ അപേക്ഷ, വിദ്യാർഥിയുടെ തി രിച്ചറിയൽ രേഖ-ആധാർ കാർഡ്, പഠനോപകരണങ്ങൾ,യൂണിഫോം എന്നിവ വാങ്ങി യതിന്റെ ബില്ലുകൾ എന്നിവ നൽകണം. ബി. പി.എൽ വിദ്യാർഥികൾക്ക് മുൻഗണന. അപേക്ഷ ജില്ലാ സാമൂഹികനീതി ഓഫീസർക്ക് www.suneethi.sjd.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി നൽകണം.